Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനങ്ങള്‍ക്ക്‌ വേണ്ടത്‌ ജീവിതസുരക്ഷിതത്വം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2013, 10:19 pm IST
inIndia

അഹമ്മദാബാദ്‌: എല്ലാ ഇന്ത്യാക്കാര്‍ക്കും വേണ്ടത്‌ സുരക്ഷിതത്വമാണെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി. അവരെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും വേര്‍തിരിക്കുന്നത്‌ മറ്റൊന്നിനും വേണ്ടിയല്ല, അത്‌ വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയം മാത്രമാണ്‌. സര്‍ക്കാരുദ്യോഗസ്ഥര്‍ പാവപ്പെട്ടവരെ സേവിക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രീയക്കാര്‍ക്കും സര്‍ക്കാരിന്‌ പാദസേവ ചെയ്യുകയല്ല ചെയ്യേണ്ടത്‌. പ്രാചീനമായ അറിവുകള്‍ ഒരിക്കലും പരാജയപ്പെടുകയില്ല. അതില്‍ തനിക്ക്‌ ഇത്രവിശ്വാസമുണ്ടാകാന്‍ കാരണം അതാണെന്നും മോദി ചൂണ്ടിക്കാട്ടി.

ഈ രാജ്യത്തിന്‌ വേണ്ടത്‌ പുതിയ ചട്ടങ്ങളല്ല, പ്രവര്‍ത്തനങ്ങളാണ്‌. പ്രവൃത്തിയുടെ അടയാളം പോലുമില്ലാതിരിക്കുമ്പോഴാണ്‌ ചട്ടങ്ങള്‍ ആവശ്യമായി വരുന്നതെന്നും യുപിഎ സര്‍ക്കാരിനെ മുന്‍നിര്‍ത്തി മോദി പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ പൊതുജന പങ്കാളിത്തം വര്‍ധിപ്പിച്ച്‌ രാജ്യത്തെ വികസിപ്പിക്കണം. അടച്ചിട്ട പെട്ടിക്കുള്ളിലിരുന്ന ചിന്തിക്കുകയല്ല സമീപനങ്ങളില്‍ മാറ്റം വരുത്തുകയാണ്‌ വേണ്ടത്‌. ജനങ്ങളുടെ പരാതികള്‍ക്ക്‌ പരിഹാരം കാണലാണ്‌ ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക്‌ ശാക്തീകരിക്കപ്പെട്ടതായി അനുഭവപ്പെടണം.

വ്യക്തികള്‍ വരും പോകും. അതിനാല്‍ ആശയങ്ങളെ സ്ഥാപനവത്കരിക്കേണ്ടത്‌ വളരെ ആവശ്യമാണ്‌. നേതാവും വ്യക്തിത്വ വികസന പദ്ധതികളും നിലനില്‍ക്കില്ല. അതിന്‌ മന്ത്രങ്ങളൊന്നുമില്ല. താന്‍ ലോകത്തിലെ മന്ത്രതന്ത്രാദികളില്‍ നിന്നും അകന്നു നില്‍ക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.

വികസനം ഉറപ്പുവരുത്താന്‍ പൊതുജന പങ്കാളിത്തം ഇന്ന്‌ ആവശ്യമായി വന്നിരിക്കുകയാണ്‌. എന്നാലിന്ന്‌ ഇന്ത്യയില്‍ ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള വിടവ്‌ ഭീകരമായി വര്‍ധിച്ചിരിക്കുന്നു. സര്‍ക്കാരിന്‌ ഇടപെടാനുള്ള ഇച്ഛയുണ്ടെങ്കില്‍ പ്രശ്നം എത്രവലുതാണെങ്കിലും ശരി പരിഹാരം ഉണ്ടാക്കാന്‍ കഴിയും. സാധാരണക്കാരില്‍ ദേശീയതാത്പര്യം ഊട്ടിയുറപ്പിച്ച്‌ അവരെ രാഷ്‌ട്രനിര്‍മാണത്തില്‍ പങ്കാളികളാക്കുന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു.

രാഷ്‌ട്രീയക്കാര്‍ അഞ്ചു കൊല്ലം ഭരിക്കാനുള്ള കരാര്‍ നല്‍കിയതായാണ്‌ ജനങ്ങള്‍ കരുതുന്നത്‌. ജനാധിപത്യമെന്നത്‌ ജനങ്ങളും രാഷ്‌ട്രീയക്കാരും തമ്മിലുള്ള ഉടമ്പടിയാണ്‌. രണ്ട്‌ വിഷയങ്ങളിലെ ശക്തികൊണ്ട്‌ ഇന്ത്യ ചൈനയെ കവച്ചുവയ്‌ക്കുന്നു. ജനസംഖ്യയില്‍ ഏറ്റവും കൂടുതലുള്ള ചെറുപ്പക്കാരുടെ സംഭാവനയും ജനാധിപത്യവും ആണ്‌ ഇന്ത്യയെ ശക്തിപ്പെടുത്തുന്നത്‌. നമ്മുടെ മനോഗതിയാണ്‌ നമ്മുടെ ഏറ്റവും വലിയ പ്രശ്നം. നമ്മള്‍ക്ക്‌ കാഠിന്യങ്ങളെ അവസരങ്ങളാക്കി മാറ്റാന്‍ സാധിക്കണം. ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട അധികാരപ്പെട്ടവരുടെ വിവേകമില്ലായ്‌മ രാജ്യത്തെ അഴിമതി പാലൂട്ടി വളര്‍ത്തുന്നു.

നയങ്ങളിലധിഷ്ഠിതമായ ഭരണം രാജ്യത്ത്‌ തീര്‍ച്ചയായും വരണം. സൈനിക-സാമ്പത്തിക അധികാരത്തിന്റെ യുഗം കഴിഞ്ഞിരിക്കുന്നു. 21-ാ‍ം നൂറ്റാണ്ട്‌ അറിവിന്റെതാണ്‌. ചരിത്രപരമായി നോക്കിയാല്‍ അറിവിനാണ്‌ മുന്‍ഗണനയെങ്കില്‍ ഇന്ത്യയാണ്‌ ലോകത്തെ നയിച്ചതെന്ന്‌ തിരിച്ചറിയാനാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

India

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

Kerala

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.