കൊല്ലം: സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തി വന്ന പണിമുടക്കില്‍ ജില്ല രണ്ടാം ദിവസവും സ്തംഭിച്ചു. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞുകിടന്നു. സ്വകാര്യ-കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള നാലുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ഇരുചക്ര വാഹനങ്ങള്‍ വ്യാപകമായി ഓടി.
സിവില്‍ സ്റ്റേഷന് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ എത്തി.?ഓഫീസുകളുടെ ഗേറ്റ് പൂട്ടിയാണ് മിക്ക ഓഫീസുകളും പ്രവര്‍ത്തിച്ചത്. മെഡിക്കല്‍ സ്റ്റോറുകള്‍, മര്‍ക്കറ്റ് എന്നിവിടങ്ങളില്‍ പണിമുടക്ക് ബാധിച്ചില്ല.
പണിമുടക്കിന്റെ ഭാഗമായി രണ്ടാം ദിവസവും നഗരത്തില്‍ ഐക്യ ട്രേഡ് യൂണിയനുകള്‍ പ്രകടനം നടത്തി. രാവിലെ നഗരത്തില്‍ നടന്ന പ്രകടനത്തില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. ശിവജി സുദര്ശന്, ജി.പ്ലാസിഡ്, ആര്.രാധാകൃഷ്ണന്, സിഐടിയു നേതാവ് തുളസീധരന്‍, യുടിയുസി നേതാവ് ഫിലിപ്പ് തോമസ്, അയത്തില്തങ്കപ്പന്, ജയപ്രകാശ്, മംഗലത്ത് രാഘവന് നായര്‍, എ കെ ഹഫീസ്, നസറുദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. സമാപന സമ്മേളനം മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
കരുനാഗപ്പള്ളി: പണിമുടക്ക് കരുനാഗപള്ളിയിലും ഇന്നലെ പൂര്‍ണ്ണമായിരുന്നു. കശുവണ്ടി ഫാക്ടറികള്‍, ഓഫീസുകള്‍, ബാങ്കുകള്‍ തുടങ്ങിയവ അടഞ്ഞുകിടന്നു.താലൂക്ക് ഓഫീസ് പരിമിതമായ ഹാജര്‍ നിലയില്‍ പ്രവര്‍ത്തിച്ചു.
സിനിമാതാരം ഇന്ദ്രന്‍സ് സഞ്ചരിച്ച കാര്‍ സമരാനുകൂലികള്‍ തടഞ്ഞു. മരണസംബന്ധമായി കൊച്ചിയിലേക്കുപോകുകയായിരുന്നു ഇന്ദ്രന്‍സ്. സമരപന്തലിലെത്തി സമരത്തിന് അഭിവാദ്യമര്‍പ്പിച്ച ഇന്ദ്രന്‍സിനെ സമരനേതാക്കള്‍ ഇടപെട്ട് പോകാന്‍ അനുവദിക്കുകയായിരുന്നു.
പണിമുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം ഐഎന്‍ റ്റി യു സി സംസ്ഥാന സമിതി അംഗം കൈതവനത്തറ ശങ്കരന് കുട്ടി ഉദ്ഘാടനം ചെയ്തു. എഎ അസീസ് അധ്യക്ഷത വഹിച്ചു. പി കെ ബാലചന്ദ്രന്, ടിങ്കിള്‍ പ്രഭാകരന്, ജയദേവന്, മണ്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.
വി ദിവാകരന് സ്വാഗതം പറഞ്ഞു. പി കെ സുധീഷ്, കെ രാജന്, ജലീല്‍, മോഹനന്, സുഭാഷ് ബോസ്, വിജയമ്മ ലാലി, എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം പി.ആര്.വസന്തന് ഉദ്ഘാടനം ചെയ്തു. പ്രധാന കേന്ദ്രങ്ങളായ ചാത്തന്നൂര്‍, പറവൂര്‍, കുണ്ടറ, കൊട്ടാരക്കര, എഴുകോണ്‍, പത്തനാപുരം ഓച്ചിറ,പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സംയുക്ത തൊഴിലാളികള്‍ പ്രകടനവും തുടര്‍ന്ന് യോഗവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: