ന്യൂദല്‍ഹി: മല്‍സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിന്റെ വിചാരണ നീളുന്നത് അനുകൂലമാക്കി ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യ വിടാന്‍ ശ്രമിക്കുന്നു. വിചാരണ നീളുന്നത് ചൂണ്ടിക്കാട്ടി ഒരു മാസത്തേക്ക് ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീംക്കോടതി പരിഗണിക്കും.
തീരദേശ നിയമങ്ങള്‍ക്കനുസരിച്ച് കേന്ദ്രത്തിന് നാവികര്‍ക്കെതിരെ കേസെടുക്കാമെന്ന് പറഞ്ഞ് ജനുവരി 18നാണ് പ്രത്യേക കോടതി രൂപീകരിച്ച് കേസിന്റെ വിചാരണ ആരംഭിക്കാന്‍ സുപ്രീം കോടതി ഉത്തരവുണ്ടായത്. എന്നാല്‍ ഉത്തരവുണ്ടായി ഒരു മാസം കഴിഞ്ഞിട്ടും വിദേശ- നിയമമന്ത്രാലയങ്ങളില് നിന്ന് നടപടികള്‍ തുടങ്ങാത്തത് പ്രത്യേക കോടതിയുടെ രൂപീകരണത്തെ ബാധിക്കുന്നുണ്ട്. പ്രത്യേക കോടതി രൂപീകരണത്തിനായുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടത് വിദേശ മന്ത്രാലയമാണ്. ഇവിടെ നിന്ന് നിയമമന്ത്രാലയത്തിന് നിര്‍ദ്ദേശം ലഭിക്കണം. തുടര്‍ന്നാണ് ജഡ്ജിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ സെഷന്‍സ് കോടതികളുടെ ഭരണചുമതലയുള്ള ദല്‍ഹി ഹൈക്കോടതിയില്‍ ആരംഭിക്കാനാകുകയുള്ളു. ജഡ്ജിയെ ഹൈക്കോടതി തീരുമാനിക്കുമെങ്കിലും അന്തിമ തീരുമാനത്തിനായി ഫയല്‍ വീണ്ടും നിയമമന്ത്രാലയത്തിലേക്കും പിന്നീട് വിദേശമന്ത്രാലയത്തിലേക്കും അവിടന്ന് സുപ്രീംകോടതി രജിസ്ട്രാര്‍ വഴി സുപ്രീംകോടതിയിലേക്കും ഫയലിന് യാത്ര ചെയ്യേണ്ടി വരും. സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും ജഡ്ജിയെ അന്തിമമായി തീരുമാനിച്ച് വിജ്ഞാപനമിറക്കുക. ഇതിനു കാലതാമസം കുറേയെടുക്കും.
ഇതു മുതലെടുത്താണ് നാവികരുടെ നാട്ടില്‍ പോകാനുള്ള അപേക്ഷ. വിചാരണ ഇനിയും വൈകുമെന്ന് ഇവര്‍ അപേക്ഷയില്‍ ചൂണ്ടികാണിക്കുന്നുണ്ട്. ഹര്‍ജി ചൊവ്വാഴ്ച്ച പരിഗണിച്ചെങ്കിലും തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ സമയം ചോദിച്ചതിനെ തുടര്‍ന്ന് കേസ് നാളത്തേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍ വിചാരണ കോടതിയുടെ നിലവിലെ അവസ്ഥ സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചാല്‍ നാവികരുടെ അപേക്ഷ ചിലപ്പോള്‍ കോടതി പരിഗണിച്ചേക്കും. കാരണം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്നത് കോടതിക്ക് അറിയാവുന്ന കാര്യമാണ്.
കേവലം ഒരുമാസം നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നാണ് നാവികര്‍ കോടതിയല്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അനുവാദം ലഭിച്ച് നാവികര്‍ നാട്ടിലെത്തിയാലുടന്‍ നാവികര്‍ കണ്ണും നട്ടിരിക്കുന്ന ഇന്ത്യ-ഇറ്റലി കരാര്‍ നടപ്പായാല്‍ ഇവിടെ കോപ്പു കൂട്ടുന്ന പ്രത്യേകകോടതിയും വിചാരണയും വെറുതെയാകുമെന്ന് ചില നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം കരാര്‍പ്രകാരം നാവികര്‍ക്ക് ഇറ്റലിയി ല്‍ തന്നെ ഇനി കേസിന്റെ വിചാരണ നേരിടാം. ഇറ്റാലിയന്‍ ജയിലില്‍തന്നെ ശിക്ഷ അനുഭവിക്കാനുമാകും. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് കുറ്റവാളികളെ കൈമാറാനുള്ള കരാറിന് ഇന്ത്യയും ഇറ്റലിയും ചേര്‍ന്ന് ഒപ്പു വച്ചത്.
ലക്ഷമി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: