കൊല്ലം: പി.ജെ.കുര്യനെയും സിബി മാത്യൂസിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊല്ലം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്തു. തുടര്‍ന്ന് കുര്യന്റെ കോലം കത്തിച്ചു. മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍ ഉദ്ഘാടനം ചെയ്തു.
പി.ജെ.കുര്യനെ സംരക്ഷിക്കുന്നത് സോണിയയും എ.കെ.ആന്റണിയുമടങ്ങുന്ന സംഘമാണെന്ന് സുധീര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീപീഡകര്‍ നയിക്കുന്ന കോണ്‍ഗ്രസ് രാജ്യത്തിന് അപമാനമാണ്. ഇത്തരക്കാരെ പൊതുനിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കരുത്. പീഡനത്തിനിരയായ പെണ്‍കുട്ടി ആവര്ത്തിച്ചുപറഞ്ഞിട്ടും കുര്യന് മാന്യനാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വാദിക്കുന്നത്. വയലാര്‍ രവിവ് പോലുള്ള നേതാക്കള്‍ സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കാന്‍ മുതിരുന്നു. നിയമസഭയിലെ ചീഫ് വിപ്പ് വേദികളില്‍ തെറിവിളി നടത്തുന്നു. ഇത്രയും സംസ്കാരശൂന്യമായ ഒരു ഭരണനേതൃത്വം മുമ്പുണ്ടായിട്ടില്ലെന്ന് സുധീര്‍ പറഞ്ഞു. പുറത്തുവരുന്ന തെളിവുകളെല്ലാം ചൂണ്ടിക്കാട്ടുന്നത് കുര്യന് പ്രതിയാണെന്നാണ്. കുറ്റവിമുക്തനാകുംവരെ അദ്ദേഹം പദവികള്‍ രാജിവച്ച് അന്വേഷണം നേരിടണമെന്ന് യുവമോര്‍ച്ച നേതാവ് ആവശ്യപ്പെട്ടു. കുര്യനെയും സിബി മാത്യൂസിനെയും അറസ്റ്റ് ചെയ്യുംവരെ ശക്തമായ സമരവുമായി രംഗത്തുണ്ടാകുമെന്നും സുധീര്‍ മുന്നറിയിപ്പ് നല്കി.
പരിപാടിയില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ആര്.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ചിന്നക്കട റസ്റ്റ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചിന് ജില്ലാ ജനറല്‍ സെക്രട്ടറി സജി കരവാളൂര്‍, വൈസ് പ്രസിഡന്റ് ഇരണൂര്‍ രതീഷ്, അഡ്വ.ആര്.എസ്.പ്രശാന്ത്, ശ്രീമുരുകന്, ഉണ്ണികൃഷ്ണന് ഇരണൂര്‍, ചാത്തിനാംകുളം അജി, അഡ്വ.ശ്രീനാഥ്, വിഷ്ണുവിജയന്‍, ബിനീഷ്, സനീഷ്, വിഷ്ണു വല്ലം, സനല്‍ ചാത്തിനാംകുളം തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: