കൊല്ലം: സ്ത്രീപീഡന കേസുകളില്‍ മൊഴിമാറ്റിപ്പറയുന്നത് നിത്യസംഭവമാണെന്നും പണം ലഭിച്ചാല്‍ സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയും മൊഴിമാറ്റി പറഞ്ഞുകൂടെന്നില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നേടേശന്‍. അതുകൊണ്ട്് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം എസ്.എന്‍.ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങേളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെലിവിഷന്‍ തുറന്നാല്‍ പീഡനകേസുകളുടെ വാര്‍ത്തകളാണ്. കൂടുംബസമേതം ഇരുന്ന് ടി.വി കാണാനാകാത്ത സ്ഥിതിയാണ്. ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം പീഡനവാര്‍ത്തകള്‍ക്ക് അമിതപ്രാധാന്യം നല്കുന്നരീതി ശരിയല്ല. മൊഴി പറയുന്നവര്‍ ഇടക്കിടെ മാറ്റിപ്പറയുന്ന കാലമാണ്. ഇതുമൂലം ഇക്കാര്യത്തില്‍ വ്യക്തമായി അഭിപ്രായങ്ങള്‍ പറയുന്നതിന് പ്രസക്തിയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സൂര്യനെല്ലികേസില്‍ പി.ജെ. കുര്യന് രാജിവയ്ക്കണമെന്നോ അദ്ദേഹത്തിനെതിരെയുള്ള കേസില്‍ പുനരന്വേഷണം നടത്തണമെന്നോ ഉള്ള കാര്യത്തില്‍ അഭിപ്രായം പറയാനില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നാണ് തന്റെ പക്ഷം.
നേതാക്കള്‍ ഒപ്പമില്ലെങ്കിലും അനുയായികള്‍ ഏറെയുള്ള നേതാവാണ് വി.എസ്. പാര്‍ട്ടിക്ക് വേണ്ടി ഏറെ ചോരയും നീരും നല്കിയ നേതാവാണ് അദ്ദേഹം. ഒരുപാട് ത്യാഗങ്ങളും സഹിച്ചിട്ടുണ്ട്. വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റുന്നതായുള്ള വാര്‍ത്തയെപ്പറ്റിയുള്ള ചോദ്യത്തിന് അത് സി.പി.എമ്മിന്റെ ആഭ്യന്തരകാര്യമാണെന്ന് വെള്ളാപ്പള്ളി മറുപടി നല്കി. എസ്.എന്‍.ഡി.പി. യോഗത്തിന്റെ മലബാര്‍ സംഗമം സി.പി.മ്മിന് എതിരല്ല. മലബാര്‍ സംഗമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ ചിലര്‍ക്കുണ്ടാകാം. നിഷേധിക്കപ്പെട്ട അവകാശങ്ങള്ക്ക്് വേണ്ടിയാണ് സംഗം നടത്തിയത്്. എസ്.എന്‍.ഡി.പി യോഗത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും സമരം നടത്തും. ആരുവിചാരിച്ചാലും അത് തടയാനാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: