ശാസ്താംകോട്ട: ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണധ്വജ പ്രതിഷ്ഠ ഇന്ന് നടക്കും. ക്ഷേത്രം തന്ത്രിമാരായ കീഴ്ത്താമരശ്ശേരി മഠം രമേശ്കുമാര്‍ ഭട്ടതിരി, ചെറുപൊയ്ക മഠം വാസുദേവരരു ഭട്ടതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. ക്ഷേത്രത്തില്‍ കഴിഞ്ഞ പതിനാല് ദിവസമായി നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചാണ് സ്വര്‍ണധ്വജ പ്രതിഷ്ഠ നടക്കുന്നത്.
ഹിന്ദുമഹാസമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍, പ്രദര്‍ശന വിപണനമേളകള് തുടങ്ങി വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് ധ്വജപ്രതിഷ്ഠയ്ക്ക് മുന്നോടിയായി നടന്നുവരുന്നത്.
കാഞ്ചികാമകോടി പീഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികളുടെ നിര്‍ദേശാനുസരണം നാലാം കലശത്തിന് ശേഷം പ്രതിഷ്ഠയുടെ പൂര്‍ണതയില്‍ തൃക്കൊടിയേറ്റ് ദിവസം കൂടിയായ 18ന് വൈകിട്ട് അഞ്ചിന് അദ്ദേഹം കൊടിമര സമര്‍പ്പണം നടത്തും. ഇന്ന് ധ്വജപ്രതിഷ്ഠയെ തുടര്‍ന്ന് നാലമ്പല പുനര്‍നിര്‍മ്മാണ ഉദ്ഘാടനവും പള്ളിവേട്ട ആല്‍ത്തറയുടെ നവീകരണ ഉദ്ഘാടനവും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് അഡ്വ.എം.പി. ഗോവിന്ദന്‍നായര്‍ നിര്‍വഹിക്കും. വഴിപാട് കൗണ്ടറിന്റെയും ലിങ്ക് റോഡിന്റെയും നിര്‍മ്മാണ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു നിര്‍വഹിക്കും. 10ന് നടക്കുന്ന സമര്‍പ്പണ സമ്മേളനം അഡ്വ.എം.പി. ഗോവിന്ദന്‍നായര്‍ നിര്‍വഹിക്കും. സുഭാഷ് വാസു മുഖ്യപ്രഭാഷണം നടത്തും. എം.വി. അരവിന്ദാക്ഷന് നായര്‍ അധ്യക്ഷത വഹിക്കും. കവിയൂര്‍ പൊന്നമ്മ, തെന്നല ബാലകൃഷ്ണപിള്ള, കെ. രാമന്‍പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
വൈകിട്ട് അഞ്ചിന് ചേരുന്ന ഹിന്ദുമതസമ്മേളനം ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന് നായര്‍ മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം ബോര്‍ഡ് അംഗം കെ.സിസിലി അധ്യക്ഷത വഹിക്കും. അഡ്വ. തിരുവാര്‍പ്പ് പരമേശ്വരന്‍നായര്‍, തന്ത്രിമുഖ്യന്‍ അക്കീരമണ്‍ കാളിദാസന് ഭട്ടതിരി, പ്രൊഫ.കെ. രാഘവന് നായര്‍, ശാസ്താംകോട്ട രാമചന്ദ്രന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: