കൊല്ലം: പരമ്പരാഗത സ്വര്‍ണതൊഴിലാളികളെ ബാങ്കുകളില്‍ അപ്രൈസര്‍മാരായി നിയമിക്കണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ടി. രാജേന്ദ്രന്‍പിള്ള ആവശ്യപ്പെട്ടു.
കേരള ആഭരണ നിര്‍മ്മാണ തൊഴിലാളി സംഘം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി ആഭരണ നിര്‍മ്മാണ മേഖല അന്യം നിന്നുപോകുന്ന അവസ്ഥ സംജാതമായിരിക്കുകയാണെന്നും തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ അതിനുവേണ്ടുന്ന നഷ്ടപരിഹാരം ലഭിക്കാന്‍ വേണ്ടി, സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാക്കുന്ന സ്ഥലത്തു നിന്നും സെസ് ഒടുക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അപ്രൈസര്‍മാരെ സ്ഥിരപ്പെടുത്തുകയും വൃദ്ധരായ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മസ്ദൂര്‍ഭവന്‍ ഹാളില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് ആര്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അസംഘടിത മേഖല സെക്രട്ടറി വി. ഗോപാലകൃഷ്ണന്‍, ഡോ. സുഭാഷ് കുറ്റിശ്ശേരി, സുന്ദരന്‍, എം. അയ്യപ്പന്‍, കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ആര്‍. രാധാകൃഷ്ണന്‍ (പ്രസിഡന്റ്), ടി. അജിത്ത്കുമാര്‍, കണ്ണന്‍ (വൈസ്പ്രസിഡന്റുമാര്‍), എം. മനോജ്കുമാര്‍ (ജനറല്‍ സെക്രട്ടറി), അയ്യപ്പന്‍.എം, സുരേഷ്കുമാര്‍.ആര്‍ (ജോയിന്റ് സെക്രട്ടറി), ടി. ത്യാഗരാജന്‍ (ട്രഷറര്‍) എന്നിവരടക്കം 16 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: