ന്യൂദല്‍ഹി: വ്യാവസായിക വളര്‍ച്ച മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഡിസംബറില്‍ രാജ്യത്തെ വ്യാവസായിക ഉത്പാദന വളര്‍ച്ച 0.6 ശതമാനമായാണ് ചുരുങ്ങിയത്. നിര്‍മാണ, ഖാനി മേഖലകളിലെ മോശം പ്രകടനവും മൂലധന സാമഗ്രികളുടേയും ഉപഭോക്തൃ വസ്തുക്കളുടെ ഉത്പാദനത്തിലുമുണ്ടായ ഇടിവാണ് വ്യാവസായിക വളര്‍ച്ച 0.6 ശതമാനമായി ചുരുങ്ങാന്‍ കാരണമായി വിലയിരുത്തുന്നത്. വ്യാവസായിക ഉത്പാദന സൂചിക അടിസ്ഥാനപ്പെടുത്തി 2011 ഡിസംബറില്‍ വളര്‍ച്ച 2.7 ശതമാനമായിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 0.7 ശതമാനമാണ് വ്യാവസായിക ഉത്പാദന വളര്‍ച്ച. 2011-12 ല്‍ ഇതേ കാലയളവിലിത് 3.7 ശതമാനമായിരുന്നു.2012 നവംബറില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 0.1 ശതമാനമായിരുന്നത് പിന്നീട് 0.84 ശതമാനമായി പുതുക്കി നിശ്ചയിച്ചു. ഒക്ടോബറില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 10.66 ശതമാനമായാണ് പുതുക്കി നിശ്ചയിച്ചത്.
ഉത്പാദന മേഖലയാണ് വ്യാവസായിക ഉത്പാദന സൂചികയില്‍ 75 ശതമാനവും സംഭാവന ചെയ്യുന്നത്. 2011 ല്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച നാല് ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഖാനി മേഖലയുടെ വളര്‍ച്ച നാല് ശതമാനമായി ചുരുങ്ങി. 2011 ല്‍ ഇതേ കാലയളവില്‍ ഈ മേഖലയിലെ വളര്‍ച്ച 3.3 ശതമാനമായി ഇടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: