കുണ്ടറ: മാമ്പുഴ ഇണ്ടിളയപ്പന് ക്ഷേത്രസദ്യാലയ പ്രവൃത്തികള്‍ നശിപ്പിച്ചതിന് പിന്നില്‍ മുസ്ലീം മത തീവ്രവാദ ബന്ധമുണ്ടെങ്കില്‍ പോലീസ് അതിന് സമാധാനം പറയണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് പറഞ്ഞു.
കൊറ്റങ്കര പുനുക്കന്നൂര്‍ മാമ്പുഴ ഇണ്ടിളയപ്പന് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുതായി പണിയാരംഭിച്ച വിവാഹ സദ്യാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച ഭക്തജന പ്രതിഷേധ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സദ്യാലയത്തിന്റ 24 തൂണുകള്‍ കെട്ടി ഉയര്‍ത്താന്‍ സ്ഥാപിച്ചിരുന്ന കമ്പികളാണ് നശിപ്പിച്ചത്. ഹിന്ദുക്കളുടെ ഇടയിലെ പ്രശ്നങ്ങളെ പര്‍വതീകരിച്ച് തീവ്രവാദികളിലെത്താന് പോലീസും കൂട്ടുനില്‍ക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പ്രതികള്‍ കയ്യൈത്തും ദൂരെയാണെന്ന് കുണ്ടറ സിഐ പറഞ്ഞു. പ്രതികളെ പോലീസിനറിയാം. മറിച്ച് ഈ പ്രശ്നമുണ്ടാക്കിയത് ഹിന്ദുക്കളായിരുന്നെങ്കില്‍ എന്നേ പ്രതികളെ അറസ്റ്റു ചെയ്യുമായിരുന്നു.
കരിക്കോട് സാരഥി ജംഗ്ഷനില്‍ ആട്ടോതൊഴിലാളികള് ക്ഷേത്രത്തിന്റെ ആര്ച്ചുവെക്കാന് ചെന്നപ്പോള്‍ അവിടെയുള്ള മുസ്ലീംഗങ്ങള്‍ അതു തടഞ്ഞു. പോലീസ് ഇടപെട്ടിട്ടും അവിടെ വയ്ക്കെണ്ടന്നായിരുന്നു തീരുമാനം. 365 ക്ഷേത്രങ്ങളാണ് കേരളത്തില്‍ ധ്വംസിക്കപ്പെട്ടത്. അതായത് ദിവസം ഒരുക്ഷേത്രം. എന്നിട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞോയെന്നും അദ്ദേഹം ചോദിച്ചു.
ജനുവരി 25നകം കേരളപുരം ജംഗ്ഷനില്‍ കെട്ടിയിട്ടുള്ള പച്ചക്കൊടികളെല്ലാം അഴിച്ചുമാറ്റാമെന്ന ഉടമ്പടി തെറ്റിച്ചിട്ടും ഒരു നടപടിയുമില്ല.
പോലീസ് അറിയാതെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി ലംഘിച്ച് കരിക്കോട് പള്ളികെട്ടി. മന്ത്രി മന്ദിരത്തിന് ഗംഗ എന്ന പേരായതുകൊണ്ട് അവിടെ താമസിക്കില്ലെന്ന് ശാഠ്യം പിടിക്കുന്ന സംസ്കാരമാണ് ഇവിടെയുള്ളത്. ഇണ്ടിളയപ്പന് ക്ഷേത്രത്തില്‍ ഏതെങ്കിലും ക്ഷുദ്രശക്തികള്‍ കടന്നുകൂടൂയിട്ടുണ്ടെങ്കില് അത് പോലീസ് കണ്ടെത്തി നാട്ടുകാര്‍ക്കു മുമ്പില്‍ എത്തിച്ചില്ലെങ്കില്‍ അവരെ നാട്ടുകാര്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രം പ്രസിഡന്റ് ശശിധരന്പിള്ളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി ജെ. ശിവാനന്ദന്, എന്‍എസ്എസ് താലൂക്ക് യൂണിയന് അംഗം ജി. സുനില്‍കുമാര്‍, സിദ്ധനര്‍ സര്‍വീസ് സംഘടന താലൂക്ക് യൂണിയന് പ്രസിഡന്റ് കെ. സോമന്, വാര്‍ഡുമെമ്പര്‍മാരായ സിന്ധു വിജയന്, പി. ഉദയന്‍, എസ്. ബിജു, വിനീത എന്നിവരും വിവിധ സംഘടനാ ഭാരവാഹികളായ തുളസീധരന്‍പിള്ള, രവീന്ദ്രന്‍പിള്ള, കെ.ജി. ശ്രീകുമാര്‍, ജയേഷ്, എന്‍. രാജന്, രാജശ്രീ, ബാബു രാജേന്ദ്രന്, ഗോപാലകൃഷ്ണപിള്ള, ഗോപന്, ആര്. ഷാജി, ഗോപിനാഥന്‍നായര്‍, വിജയന്‍പിള്ള, ജി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: