ശാസ്താംകോട്ട: ദക്ഷിണകേരളത്തിലെ പ്രസിദ്ധമായ കുമരംചിറ ദേവീക്ഷേത്രത്തിലെ തിരുഉത്സവം തുടങ്ങി. 19ന് പകല്പൂരത്തോടെ സമാപിക്കും. മൂന്ന് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട 13 കരകളുടെ അധീനതയിലുള്ള ക്ഷേത്രത്തിലെ തിരുഉത്സവാഘോഷങ്ങള് ഓണാട്ടുകരയുടെ മാമാങ്കം എന്നാണ് അറിയപ്പെടുന്നത്.
ഒന്നാംഉത്സവദിവസമായ ഇന്നലെ നൂറുകണക്കിന് വാഹനങ്ങള്‍ അലങ്കരിച്ച് അണിനിരന്ന വാഹനഘോഷയാത്ര പ്രൗഢഗംഭീരമായി. പതാരം പുല്ലമ്പള്ളില്കാവ് ക്ഷേത്രത്തില്‍ നിന്നും തുടങ്ങിയ ഘോഷയാത്ര സന്ധ്യകഴിഞ്ഞാണ് ക്ഷേത്രമൈതാനിയില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് നൃത്തനൃത്യങ്ങളും ഭക്തിഗാനമാലിക്കും ശേഷം സുരാജ് വെഞ്ഞാറമൂട് നയിച്ച സിനിവിഷ്വല്‍ മ്യൂസിക്കല്‍ നാടകവും നടന്നു.
രണ്ടാംഉത്സവദിവസമായ ഇന്ന് രാവിലെ മുതല്‍ അന്നദാനം, രാത്രി 8.30ന് കരിമരുന്ന് പ്രയോഗം, രാത്രി 9.30ന് നാടന്‍പാട്ടിന്റെ ദൃശ്യാവിഷ്കാരം. നാളെ വൈകിട്ട് 6.30ന് ദീപക്കാഴ്ച, 9.30ന് ഗാനമേള, 12ന് വെടിക്കെട്ട്. 13ന് രാവിലെ ആറു മുതല്‍ അന്നദാനം, വൈകിട്ട് ആറിന് സോപാനസംഗീതം, 6.30ന് ദീപക്കാഴ്ച, രാത്രി 9.30ന് ഡ്രാമാസ്കോപ്പ് നാടകം. 14ന് രാവിലെ പുഷ്പാലങ്കാരം, ഉച്ചയ്ക്ക് 12ന് അന്നദാനം, ദീപക്കാഴ്ച, രാത്രി 9.30ന് മത്സര നാടന്‍പാട്ട് മേളയും ദൃശ്യാവിഷ്കാരവും.
15ന് രാവിലെ ഏഴിന് അന്നദാനം, വൈകിട്ട് 6.30ന് ദീപക്കാഴ്ച, രാത്രി 9ന് നനൃത്തസംഗീത നാടകം. 16ന് വൈകിട്ട് 6.30ന് ലക്ഷദീപാരാധന, എട്ടിന് കഥാപ്രസംഗം, 9.30ന് വെടിക്കെട്ട്, 10ന് ഗാനമേള. 17ന് രാത്രി എട്ടിന് നാടകം, 10ന് വെടിക്കെട്ട്, 11ന് ഗാനമേള. 18ന് വൈകിട്ട് ഏഴിന് ദീപക്കാഴ്ചയും വെടിക്കെട്ടും, രാത്രി എട്ടിന് ഭരതനാട്യം, 9ന് ഡ്രാമാസ്കോപ്പ് നൃത്തനാടകം.
അവസാനദിവസമായ 19ന് വൈകിട്ട് നാലിന് പകല്‍പൂരം, 4.30ന് പുറത്തെഴുന്നള്ളിപ്പ്, ആറിന് കെട്ടുകാഴ്ച കാണല്‍, രാത്രി ഒമ്പതിന് നാടകം, 12ന് നൃത്തനാടകം, പുലര്‍ച്ചെ നാലിന് വെടിക്കെട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: