മുംബൈ: വനിതാ ലോകകപ്പിന് ഇന്ന് തുടക്കം. ലോകകപ്പിന്റെ പത്താമത് എഡീഷനാണ് ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിത്തില്‍ അരങ്ങുണരുന്നത്. മുംബൈക്ക് പുറമെ കട്ടക്കിലും ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കും. ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടും. ഈ ഗ്രൂപ്പിലെ മത്സരങ്ങള്‍ മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായിട്ടാണ് നടക്കുക.
ലോകകപ്പില്‍ പങ്കെടുക്കുന്ന എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, പാക്കിസ്ഥാന്, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും ഉള്‍പ്പെടുന്നു. ഗ്രൂപ്പ് എയിലെ മത്സരങ്ങള്‍ മുംബൈയിലും ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലുമാണ് നടക്കുക. രണ്ട് ഗ്രൂപ്പില്‍ നിന്നുമായി മൂന്ന് ടീമുകള്‍ വീതം സൂപ്പര്‍ സിക്സില് പ്രവേശിക്കും. ഫെബ്രുവരി 9നാണ് സൂപ്പര്‍ സിക്സ് മത്സരങ്ങള്‍ ആരംഭിക്കുക.
ഇന്ത്യയുടെ രണ്ടാമത്തെ മത്സരം ഫെബ്രുവരി നാലിന് ഇംഗ്ലണ്ടിനെതിരെയും മൂന്നാമത്തെ മത്സരം 6ന് ശ്രീലങ്കയ്ക്കെതിരെയുമാണ്. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. 2005-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനക്കാരായിരുന്നു. അന്ന് ഫൈനലില്‍ ഓസ്ട്രേലിയയോട് 98 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
ഫെബ്രുവരി ഒന്നിന് നടക്കുന്ന ന്യൂസിലന്ഡ്സൗത്ത് ആഫ്രിക്ക മത്സരത്തോടെ ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ഗ്രൂപ്പ് ബി മത്സരങ്ങള്‍ ഒറീസയിലെ കട്ടക്കിലുള്ള രണ്ട് ഗ്രൗണ്ടുകളിലായിട്ടാണ് നടക്കുക.
ക്യാപ്റ്റന്‍ മൈഥിലി രാജ്, ജുഹ്ലാന്, ഗോസ്വാമി, പൂനം റൗത്, വിക്കറ്റ് കീപ്പര്‍ സുലക്ഷ്ണ നായിക് എന്നിവരാണ് ബാറ്റിംഗ് നിരയിലെ ഇന്ത്യയുടെ പ്രതീക്ഷ. ഗൗഹര്‍ സുല്‍ത്താന, നിരഞ്ജന നാഗരാജന് എന്നിവരാണ് ഇന്ത്യന്‍ ബൗളിംഗിനെ നയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: