ശാസ്താംകോട്ട: ശൂരനാട് തെക്ക് കുമരംചിറ ദേവീക്ഷേത്രത്തിലെ തിരുഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ പ്രകടനമായെത്തിയ മുസ്ലീം അക്രമിസംഘം അടിച്ചുതകര്‍ത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം. ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ കുന്നത്തൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു. അക്രമത്തില്‍ പരിക്കേറ്റ ശൂരനാട് എസ്ഐ സന്ദീപിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി മുസ്ലീം അക്രമകാരികള്‍ പള്ളിശ്ശേരിക്കല്‍ പള്ളിമുക്കില്‍ പ്രധാനറോഡ് മണിക്കൂറുകളോളം ഉപരോധിച്ചു. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും നേരെ വ്യാപകമായ ആക്രമണമുണ്ടായി. സംഭവത്തിലെ പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കി. സംഘര്‍ഷം വ്യാപകമായതിനെത്തുടര്‍ന്ന് ശൂരനാട് തെക്ക്, മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
തിരുവനന്തപുരം റേഞ്ച് ഐജി ഷേക്ക് ദര്‍വേഷ് സാഹിബ്, റൂറല്‍ എസ്പി മോഹനന്, ഡിവൈഎസ്പി ആന്റോ തുടങ്ങിയയവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം പ്രദേശത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൊല്ലം ജില്ലയിലെ മുഴുവന്‍ സിഐ, എസ്ഐമാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അക്രമിസംഘത്തെ പിരിച്ചുവിടാന്‍ പോലീസ് നിരവധി തവണ ലാത്തിചാര്‍ജ് നടത്തി. മൈനാഗപ്പള്ളി ലക്കി ജംഗ്ഷനിലെ മുസ്ലീം പള്ളികള്‍ കേന്ദ്രീകരിച്ച് സംഘടിതരായി നിന്ന അക്രമിസംഘത്തെ പിരിച്ചുവിടാനാണ് പോലീസ് ലാത്തിവീശിയത്. തുടര്‍ന്ന് പോലീസിന് നേരെയും അക്രമണമുണ്ടായി. ഇതിനിടെയാണ് എസ്ഐ അടക്കമുള്ള പോലീസുകാര്‍ക്ക് പരിക്കേറ്റത്.
കരുനാഗപ്പള്ളി കാളകുത്തും പൊയ്ക, ഇടവനശ്ശേരി വയലില്‍കട പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന ദേവിയുടെ ചിത്രം പതിച്ച കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളാണ് തകര്‍ത്തത്.
ഈ പ്രദേശങ്ങളിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ മുസ്ലീം തീവ്രവാദ സംഘടനകള്‍ ബോധപൂര്‍വമായി നടത്തുന്ന ശ്രമങ്ങളില്‍ ഭക്തജനങ്ങള്‍ സംയമനം പാലിക്കണമെന്ന് കുമരംചിറ ദേവീക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ. കൃഷ്ണന്കുട്ടിനായര് അഭ്യര്‍ത്ഥിച്ചു. വൈകുന്നേരം ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘം കുമരംചിറ ക്ഷേത്രം സന്ദര്‍ശിച്ചു. ഫ്ലക്സ് ബോര്‍ഡുകള്‍ തകര്‍ത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി, ട്രഷറര്‍ സി.കെ. കൊച്ചുനാരായണന്, എന്‍ടിയു സംസ്ഥാന വൈസ്പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: