മൊഹാലി: പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും തിരിച്ചുവരവിനായി ഇംഗ്ലണ്ടും ഇന്ന് വീണ്ടും നേര്‍ക്കുനേര്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിട്ടുനില്ക്കുന്ന ഇന്ത്യക്ക് ഇന്ന് വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. മറിച്ച് ഇംഗ്ലണ്ടിന് ഇന്ന് വിജയിച്ചാല്‍ മാത്രമേ അതിന് കഴിയുകയുള്ളൂ. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാമത്തെ പോരാട്ടമാണ് ഇന്ന് മൊഹാലി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറുന്നത്. ഉച്ചക്ക് 12ന് മത്സരം തുടങ്ങും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കഠിന പരിശീലനത്തിലാണ് ഇരു ടീമുകളും.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ കൊച്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തോടെയാണ് വിശ്വരൂപം പൂണ്ടത്. ആര്‍ത്തുവിളിച്ച പതിനായിരങ്ങള്‍ക്ക് മുന്നില്‍ ടീം ഇന്ത്യ വീണ്ടും പുലിക്കുട്ടികളായി മാറി. ഈ ആവേശം കെടാതെ സൂക്ഷിച്ച ഇന്ത്യ ധോണിയുടെ സ്വന്തം നാട്ടില്‍ നടന്ന മൂന്നാം ഏകദിനത്തിലും വിജയം ആവര്‍ത്തിച്ചു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ധോണിപ്പടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
അതേസമയം ഓപ്പണര്‍മാരുടെ ഫോമില്ലായ്മയാണ് ഇന്ത്യയെ അലട്ടുന്നത്. കഴിഞ്ഞ ഏകദിനത്തില്‍ 33 റണ്‍സെടുത്ത ഗംഭീര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും സഹതാരം രഹാനെ പൂജ്യത്തിന് പുറത്തായി. എന്നാല്‍ വിരാട് കോഹ്ലി കഴിഞ്ഞ മത്സരത്തോടെ ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. ഒപ്പം ഉജ്ജ്വല ഫോമിലുള്ള നായകന് മഹേന്ദ്രസിംഗ് ധോണി, യുവരാജ്സിംഗ്, സുരേഷ് റെയ്ന, ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരും മികച്ച ഫോമിലാണ്. മികച്ച ബൗളിംഗ് നിരയും ഇന്ന് ഇന്ത്യയ്ക്കുണ്ട്. നല്ല നിയന്ത്രണത്തോടെ പന്തെറിയുന്ന യുവതാരങ്ങളായ ഭുവനേശ്വര്‍ കുമാറും ഷാമി അഹമ്മദും പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മ്മയും സ്പിന്നര്‍ അശ്വിനും കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇത് ടീം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് തീര്‍ച്ചയാണ്. ഇന്നത്തെ പോരാട്ടത്തില്‍ കഴിഞ്ഞ മത്സരങ്ങളില്‍ കളിച്ച ടീമില്‍ നിന്നും കര്യമായ മാറ്റങ്ങളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. തീര്‍ത്തും നിറം മങ്ങിയ പ്രകടനം നടത്തുന്ന അജിന്‍ക്യ രഹാനെക്ക് പകരം ചേതേശ്വര്‍ പൂജാര ഇന്ന് ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്.
മറുവശത്ത് കഴിഞ്ഞ മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ബാറ്റ്സ്മാന്മാര് അമ്പേ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. അലിസ്റ്റര്‍ കുക്കും ഇയാന്‍ ബെല്ലും പീറ്റേഴ്സണും ഉള്‍പ്പെട്ട മുന്‍നിര താരങ്ങള്‍ രാജ്കോട്ടില്‍ നടന്ന ആദ്യ ഏകദിനത്തില്‍ മാത്രമാണ് വിശ്വരൂപം പൂണ്ടത്. തുടര്‍ന്ന് നടന്ന രണ്ടെണ്ണത്തി പീറ്റേഴ്സണും റൂട്ടും ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ടീമിനെ വിജയത്തിലെക്കാന് കഴിയുന്നതായിരുന്നില്ല. എന്നാല്‍ ഒരുപരിധിവരെ ഫിന്നും ഡെന്‍ബാഷും ട്രെഡ്വെല്ലും ഉള്‍പ്പെടുന്ന ബൗളിംഗ്നിര മികച്ച പ്രകടനം നടത്തുന്നുണ്ട്.
അതേസമയം ഇംഗ്ലണ്ട് ടീമില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന. വെടിക്കെട്ട് ബാറ്റ്സ്മാന് ജോസ് ബട്ട്ലറിനെ വിക്കറ്റ് കീപ്പറുടെ റോള്‍ കൂടി നല്‍കുമെന്നാണ് അറിയുന്നത്. ബട്ട്ലര്‍ ടീമിലെത്തിയാല്കഴിഞ്ഞ മത്സരങ്ങളില്‍ കീപ്പറായിരുന്ന ക്രെയ്ഗ് കീസ്വെറ്റര് പുറത്തിരിക്കേണ്ടി വരും. ബാറ്റിംഗ് കോച്ച് ഗ്രഹാം ഗൂച്ചുമായി ജോസ് ബട്ട്ലര്‍ ഏറെ നേരം ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. പരുക്കില്‍നിന്നു മോചിതനായ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ടീമിനൊപ്പം ചേരാനിരുന്നതാണെങ്കിലും പിന്നീടു തീരുമാനം മാറ്റി. മോശം കാലാവസ്ഥ മൂലം നാലാം ഏകദിനത്തിന് മുന്‍പു ലണ്ടനില്‍നിന്നു മൊഹാലിയില്‍ എത്താനാകില്ലെന്നു ബോധ്യപ്പെട്ടതിനാലാണു തീരുമാനം മാറ്റിയതെന്നു ബ്രോഡ് ട്വിറ്ററില്‍ കുറിച്ചു.
മൊഹാലിയി ഇന്ത്യയുടെ 12-ാമത് പോരാട്ടമാണ് അരങ്ങേറുന്നത്. ഇതിന് മുമ്പ് നടന്ന 11 മത്സരങ്ങളില്‍ ഏഴെണ്ണത്തിലും ഇന്ത്യ വിജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ പരാജയപ്പെട്ടു. അവസാനം നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. ഇംഗ്ലണ്ടിനെതിരെ രണ്ടാം തവണയാണ് ഇന്ത്യ മൊഹാലിയില്‍ കളിക്കാനിറങ്ങുന്നത്. 2011 ഒക്ടോബര്‍ 20ന് നടന്ന മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇതും ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.
പരമ്പരാഗതമായി പേസര്‍മാരെ പിന്തുണക്കുന്ന പിച്ചാണ് മൊഹാലിയിലേത്. നിലവിലെ തണുപ്പന്‍ സാഹചര്യവും പേസര്‍മാര്‍ക്കാണു കൂടുതല്‍ അനുകൂലം. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍, ഇംഗ്ലണ്ടിന്റെ ഡെന്‍ബാഷ്, ഫിന് തുടങ്ങിയവര്‍ക്ക് തിളങ്ങാന്‍ പറ്റിയ പിച്ചാണിതെന്നും പിസിഎ വക്താവ് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: