വൈക്കം: മദ്യാപാനിയായ ഭര്‍ത്താവ് ഭാര്യയെയും മകളെയും കുത്തി പരിക്കേല്‍പ്പിച്ചു. തടസം പിടിക്കാനെത്തിയ ഭാര്യ പിതാവിനും പരിക്കേറ്റു. തലയാഴം പുത്തന്‍പാലം തെക്കേമാന്താറ്റില് ജോസഫിന്റെ മകള്‍ ജിജി (30) മകള്‍ അല്‍ഫോണ്‍സാ(6) എന്നിവര്‍ക്കാണ് പരിക്കേറ്റത്്. ജിജിയുടെ ഭര്‍ത്താവ് മാരാരിക്കുളം തെള്ളയില്‍ സണ്ണിയെ(31) പോലീസ് അറസ്റ്റ്ചെയ്തു. മദ്യാപാനം അമിതമായതിനെ തുടര്‍ന്ന് സണ്ണിയുടെ ജോലി നഷ്ടപ്പെടുകയും മദ്യപിച്ചു ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവായതായി പോലീസ് പറഞ്ഞു. സ്വാകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജിജി ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെതുടര്‍ന്ന് സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. തിങ്കളാഴിച്ച വൈകിട്ട് മദ്യാപിക്കാതെ ജിജിയുടെ വീട്ടില്‍ എത്തിയ സണ്ണി രാവിലെ ഭാര്യയെയും കുട്ടികളെയും വീട്ടിലേക്ക് വരുവാന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജിജിയെയും മൂത്തക്കുട്ടിയെയും കത്തിക്ക് കുത്തി പരിക്കേല്‍പ്പിച്ചതിനുശേഷം പെന്തക്കാട്ടില് ഒളിച്ചു. പരിക്കേറ്റ ജിജിയെയും മകളെയും മെഡിക്കല്‍കോളേജില്‍ എത്തിച്ചശേഷം ഇളയകുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ കൊണ്ടുപോകന്‍ ബന്ധുകള്‍ എത്തിയപ്പോള്‍ പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന സണ്ണി ഇളയകുട്ടിയെയും ആക്രമിക്കാന്‍ ശ്രമിച്ചത് ബന്ധുകളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. സണ്ണിയെ കീഴ്പ്പെടുത്തി പോലീസിലേല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: