Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിഷ്കാരത്തിന്റെ പിമ്പേ പോയാല്‍ നാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2013, 06:40 pm IST
in Samskriti

യൂറോപ്യന്‍ ശാസ്ത്രങ്ങളെക്കുറിച്ചുള്ള അറിവും പാണ്ഡിത്യവും പണവും നിലയും പേരുമെല്ലാം ഓരോ ഹൈന്ദവ ശിശുവിന്റെയും കൂടെപ്പിറപ്പായ ആ മുഖ്യവ്യാപാരത്തിന്‌ കീഴ്പ്പെട്ടിരിക്കുന്നു. മുഖ്യമായ ആ വ്യാപാരം ആദ്ധ്യാത്മികതയും വംശത്തിന്റെ പരിശുദ്ധിയും പുലര്‍ത്തുകയാണ്‌. അതിനാല്‍ സ്വവംശ്യരുടെ ജീവിതധാര മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ആ മാമൂല്‍പ്രിയനെയും ഉജ്ജീവകമായ ആദ്ധ്യാത്മികതയില്‍ പിടിപാടില്ലാതെ പാശ്ചാത്യമായ കൃത്രിമരത്നങ്ങള്‍ കൈനിറയെവച്ചിട്ടുള്ള ആ പരിഷ്കാരിയെയും തമ്മില്‍ തട്ടിച്ചുനോക്കിയാല്‍, മാമൂല്‍പ്രിയനെയാണ്‌ നാം അംഗീകരിക്കേണ്ടതെന്ന്‌ എല്ലാവരും സമ്മതിക്കുമെന്നത്രേ എന്റെ ദൃഢവിശ്വാസം. കാരണം, ഒന്നാമന്‍ ആശയ്‌ക്ക്‌ ഇടംനല്‍കുന്നുണ്ട്‌, ജനതയുടേതായ ആ മുഖ്യവ്യാപാരം കൈക്കൊണ്ടിട്ടുണ്ട്‌.

അതയാള്‍ക്ക്‌ മുറുകെപ്പിടിക്കാം. അതുകൊണ്ട്‌ അയാള്‍ക്ക്‌ ജീവനുണ്ടായിരിക്കും; മറ്റവന്‍ തുലയും. വ്യക്തികളെ സംബന്ധിച്ചെങ്ങനെയോ അങ്ങനെതന്നെ ജനതയെ സംബന്ധിച്ചും, ജീവിതത്തിന്റെ മൗലികതത്വത്തിന്‌ തകരാറില്ലെങ്കില്‍, അത്‌ അഭംഗുരമായി പ്രവര്‍ത്തിച്ചുപോന്നാല്‍, മറ്റ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ക്ഷതമേറ്റാലും വ്യക്തികള്‍ മരിക്കില്ല. അതുപോലെ നമ്മുടെ ജീവിതത്തിലെ ഈ പുണ്യപ്രവര്‍ത്തനത്തിന്‌ തകരാറ്‌ പറ്റാത്തിടത്തോളം നമ്മുടെ ജനതയെ നശിപ്പിക്കാന്‍ ഒന്നിനും കഴിയില്ല. ആദ്ധ്യാത്മികതയെ വെടിഞ്ഞാലോ, അത്‌ തള്ളിനീക്കി ജഡീകരിക്കുന്ന പാശ്ചാത്യപരിഷ്കാരത്തിന്റെ പിമ്പേ പോയാലോ, മൂന്ന്‌ തലമുറകള്‍ക്കിടയില്‍ വംശനാശമുണ്ടാകുമെന്ന്‌ ധരിക്കുക. കാരണം, ജനതയുടെ നട്ടെല്ല്‌ തകര്‍ന്നുപോകും; ജനതാസൗധത്തിന്റെ അടിത്തറ ഇളകിമറിയും; ഫലം എമ്പാടും സര്‍വനാശം.

മുഖ്യമായി ആദ്ധ്യാത്മികതയെ മുറുകെപ്പിടിക്കുന്നതാണ്‌ നമ്മുടെ രക്ഷാമാര്‍ഗം. പുരാതനരായ നമ്മുടെ പൂര്‍വികര്‍ തലമുറകളിലൂടെ നമുക്കായി നല്‍കിയിട്ടുള്ള വിലതീരാത്ത ഒരു ദാനമത്രേ ഈ ആദ്ധ്യാത്മികത. ഈടുറ്റ കൊട്ടാരങ്ങളില്‍ വാണ്‌, പാവങ്ങളെ കൊള്ളചെയ്തുവന്ന കവര്‍ച്ചക്കാരായ പ്രഭുക്കന്മാരില്‍നിന്നല്ല. കാടുകളില്‍ പാര്‍ത്തുവന്ന അര്‍ധനഗ്നരായ താപസന്മാരില്‍നിന്നാണ്‌ സ്വപരമ്പര ഉണ്ടായിട്ടുള്ളതെന്ന്‌ കാട്ടാന്‍ വെമ്പുന്ന മഹാരാജാക്കന്മാരുള്ള ഒരു രാജ്യത്തെക്കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ? നമ്മുടേതാണ്‌ ആ രാജ്യം. മറ്റ്‌ രാജ്യങ്ങളില്‍ പ്രമുഖരായ പുരോഹിതന്മാര്‍ തങ്ങളുടെ കുലപരമ്പര വല്ല രാജാക്കന്മാരില്‍നിന്നുണ്ടായതാണെന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇവിടെയാകട്ടെ, മഹത്തരന്മാരായ രാജാക്കന്മാര്‍ തങ്ങളുടെ കുലപരമ്പര പുരാതനനായ വല്ല ഋഷിയും സ്ഥാപിച്ചു എന്നുകാട്ടാനാണ്‌ വെമ്പുന്നത്‌. അതിനാല്‍ നിങ്ങള്‍ ആദ്ധ്യാത്മികതയില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, സ്വജനതയുടെ ജീവിതത്തോട്‌ പൊരുത്തപ്പെടാന്‍ ആദ്ധ്യാത്മികതയെ വിടാതെ മുറുകെ പിടിക്കേണ്ടിയിരിക്കുന്നു. പിന്നെ മറ്റേ കൈ നീട്ടി അന്യമനുഷ്യരില്‍നിന്ന്‌ കിട്ടുന്നിടത്തോളം മേടിക്കുക. എന്നാല്‍ അതൊക്കെ ആ ഒരു ജീവിതാദര്‍ശത്തിന്‌ കീഴ്പ്പെടുത്തുക. അതില്‍നിന്ന്‌ അത്ഭുതകരവും പ്രശംസനീയവുമായ ഭാവിഭാരതം രൂപപ്പെടും. അത്‌ വരുമെന്ന്‌ എനിക്ക്‌ നിശ്ചയമുണ്ട്‌. മുമ്പുണ്ടായിരുന്നതിനേക്കാളെല്ലാം മഹത്തായ ഒരു ഭാരതം. പഴയ ഋഷിമാരെക്കാളെല്ലാം വലിയ ഋഷിമാരുണ്ടാകും. നിങ്ങളുടെ പൂര്‍വ്വികന്മാര്‍ തൃപ്തരാകുക മാത്രമല്ല, ഇത്രയേറെ പ്രശംസനീയരും മഹനീയരുമായ പിന്തുടര്‍ച്ചക്കാരെ കണ്ട്‌ സ്വസ്ഥാനങ്ങളിലിരുന്ന്‌ അഭിമാനം കൊള്ളുകയും ചെയ്യും.

സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

പുതിയ വാര്‍ത്തകള്‍

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.