കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയും ന്യൂസിലാന്റും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കം. ടെസ്റ്റ് റാങ്കിംഗിലെ ഒന്നാംസ്ഥാനം നിലനിര്‍ത്തുക എന്നതാവും പുതുവര്‍ഷത്തില്‍ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. നിലവിലുള്ള പരമ്പര കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെയും ഇന്ത്യയെയുമാണ് പിന്നീട് നേരിടുക. കഴിഞ്ഞവര്‍ഷം ടെസ്റ്റ് റാങ്കിംഗിലെ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ അവര്‍ക്കായി. മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കക്ക് മറ്റ് ടീമുകള്‍ ഒരു കനത്ത ഭീഷണി ഉയര്‍ത്തില്ല എന്നുതന്നെയാണ് അവര്‍ വിശ്വസിക്കുന്നത്.
ഇതിനുമുമ്പ് നടന്ന പരമ്പരയില്‍ ഓസ്ട്രേലിയയെ അവരുടെ സ്വന്തം നാട്ടില്‍ തച്ചുതകര്ത്തതിനുശേഷമാണ് ദക്ഷിണാഫ്രിക്ക തിരിച്ചെത്തിയത്. പോണ്ടിംഗ് വിടവാങ്ങല്‍ പ്രഖ്യാപിച്ച മത്സരത്തിലാണ് ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. അതിനു മുമ്പ് നടന്ന ടെസ്റ്റുകളില്‍ ഓസ്ട്രേലിയ തുടക്കത്തില്‍ മേധാവിത്വം നേടിയെങ്കിലും ദക്ഷിണാഫ്രിക്കയുടെ കനത്ത ചെറുത്തുനില്‍പ്പ് ഓസീസിന് വിജയം നിഷേധിക്കുകയായിരുന്നു. ഇതേ ഫോ തന്നെ സ്വന്തം നാട്ടിലും പുറത്തെടുക്കാനാവുമെന്നാണ് ദക്ഷിണാഫ്രിക്ക കരുതുന്നത്.
ഗാരി കേഴ്സറ്റന്റെ പരിശീലനത്തില്‍ ദക്ഷിണാഫ്രിക്ക ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. മുന്‍ നിര ബാറ്റ്സ്മാന്മാര് എല്ലാംതന്നെ മികച്ച ഫോമിലാണ്. ലോകോത്തര ബൗളര്‍മാരും ഏറ്റവും മികച്ച ഫീല്‍ഡിംഗും ദക്ഷിണാഫ്രിക്കയെ വേറിട്ട് നിര്‍ത്തുന്നു. എന്നാല്‍ സമീപകാലത്ത് മോശം ഫോമിലായ കിവീസ് ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ഒരു രീതിയിലും കിവികളെ എഴുതിത്തള്ളാന്‍ ദക്ഷിണാഫ്രിക്കക്ക് കഴിയില്ല. മികച്ച ഇന്നിംഗ്സുകള്‍ പടുത്തുയര്‍ത്താനും മാരകമായ ബൗളിംഗ് പുറത്തെടുക്കാനുമുള്ള താരങ്ങള്‍ ന്യൂസിലാന്റിനുണ്ട്. സ്വന്തം നാട്ടില്‍ മറ്റാരേക്കാളും കരുത്തരായ ദക്ഷിണാഫ്രിക്ക നേരിടുന്നത് കിവികള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: