കൊച്ചി: എറണാകുളം ദര്‍ബാര്‍ഹാള്‍ മൈതാനിയില്‍ നടക്കുന്ന ഫോട്ടോജേണലിസ്റ്റ്സ് ഫോറത്തിന്റെ വാര്‍ത്താചിത്ര പ്രദര്‍ശനം. പോര്‍ട്ട് ഫോളിയോ 2013 വീക്ഷിക്കാന്‍ ആയിരക്കണക്കിന് ആളുകളെത്തി. പ്രദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച കേന്ദ്രമന്ത്രി കെ.വി.തോമസ്, മന്ത്രി കെ.സി.ജോസഫ്, ഡൊമനിക്ക് പ്രസന്റേഷന് എംഎല്‍എ, മേയര്‍ ടോണി ചമ്മണി, ലളിതകലാ അക്കാദമി ചെയര്മാന് കെ.എ.ഫ്രാന്‍സീസ് എന്നിവരുള്‍പ്പടെ ചിത്രങ്ങള്‍ കാണാനെത്തിയിരുന്നു.
കൊച്ചിയിലെ 42 ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ 121 ചിത്രങ്ങളാണ് ദര്‍ബാര്‍ഹാള്‍ മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 2004 മുതല്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഈ എക്സിബിഷന്റെ പത്താമത് എഡിഷനാണ് ഇത്തവണത്തേത്. ലുലു ഷോപ്പിങ്ങ് മാള്‍, കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തവണത്തെ പ്രദര്‍ശനം. ജനുവരി ഒന്നുവരെ രാവിലെ 11 മുതല്‍ വൈകീട്ട് എട്ടുവരെയാണ് പ്രദര്‍ശനം ഉണ്ടായിരിക്കുക. പ്രവേശനം സൗജന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: