കൂത്താട്ടുകുളം: കൂത്താട്ടുകുളം നമ്പേലികോളനിയില് ദുരുഹസാഹചര്യത്തില്‍ യുവതിക്കൊപ്പം കണ്ട നാല് യുവാക്കളെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ കൂത്താട്ടുകുളം ചോരകുഴി നമ്പേലി കോളനിയിലാണ് സംഭവം. പോലീസുകാര്‍ യുവതിയെയും ഒരു യുവാവിനെയും മാത്രം സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പിന്നീട് കൂത്താട്ടുകുളം എസ്ഐ സ്റ്റേഷനില്‍ എത്തിച്ചശേഷം പോലീസ് ഇവരെ വിട്ടയച്ചു. വെളിയന്നൂര്‍ സ്വദേശിയായി യുവതി കൂട്ടാട്ടുകുളത്തെ ഒരു ചുമട് തൊഴിലാളിയുടെ കൂടെ ആയിരുന്നു നമ്പേലികോളനിയില് എത്തിയത്. തുടര്‍ന്നു യുവതിയെ കൊണ്ടുപോകുവാന്‍ ഒരു ഇന്നോവകാറില്‍ എത്തിയ യുവാക്കള്‍ക്കൊപ്പം പോകാന്‍ ശ്രമിച്ച യുവതിയേയും കാറും നാട്ടുകാര്‍ തടഞ്ഞു.കൂത്താട്ടുകുളത്തെ ചില വിഐപി കളുടെ മക്കളായിരുന്നു കാറിലുണ്ടായുരുന്നത്. പിന്നീട് ബന്ധുക്കളെ വിളിച്ചു വരുത്തി അവര്‍ക്കൊപ്പം യുവതിയെ പറഞ്ഞു വിട്ടു. സംഭവം പോലീസില്‍ അറിയിച്ചിട്ടും മണിക്കുറുകള്‍ കഴിഞ്ഞാണ് പോലീസ് എത്തിയത്. കൂത്താട്ടുകുളം ടൗണിലെ ചില ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും കോളനികള്‍ കേന്ദ്രീകരിച്ചും അനാശ്യാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതി വ്യാപകമാണ്. കൂത്താട്ടുകുളം പോലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് പോലീസുകാരുടെ അഭാവവും വഹനത്തിന്റെ കുറവും മൂലം എല്ലാസ്ഥലത്തും പട്രോളിംഗ് നടത്താന്‍ കഴിയുന്നില്ലെന്നാണ് പോലീസിന്റെ ഭാക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: