കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം 28ന് ആരംഭിക്കും. 28 ന് രാത്രി 8 മണി മുതല്‍ ജനുവരി 8 രാത്രി 8 മണി വരെയാണ് ഉത്സവം. ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന ഇവിടെ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന് ദര്‍ശനം ലഭിക്കുകയുള്ളു വെന്നത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.
നടതുറപ്പ് മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് 28 ന് വൈകിട്ട് നാലിന് ശ്രീ പാര്‍വ്വതീദേവിക്ക് ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര അകവൂര്‍ മനയില്‍ നിന്നും ആരംഭിക്കും. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയ ശേഷം രാത്രി എട്ടുമണിയോടെ ആചാരപരമായ രീതിയില്‍ നടതുറപ്പ് ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് മൂന്ന് ഊരാണ്മ പ്രതിനിധികളുടെയും സമുദായം തിരുമേനിയുടെയും ദേവിയുടെ തോഴിയായ പുഷ്പിണിയുടെയും അനുവാദത്തോടെ നട തുറക്കുന്നതോടെ ഉത്സവത്തിന് തുടക്കമാകും.
നടതുറപ്പ് മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം 50,000 പേര്‍ക്ക് ക്യൂ നില്ക്കാവുന്ന തരത്തില്‍ 15000 ചതുരശ്ര മീറ്റര്‍ വലിപ്പത്തില്‍ പന്തലിന്റെയും ഫ്ലൈ ഓവറിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ദര്‍ശനത്തിനായി ക്യൂ നില്ക്കുന്ന ഭക്തജനങ്ങള്‍ക്ക് മെഡിക്കേറ്റഡ് വാട്ടര്‍ നല്‍കുന്നതിന് 150 ഓളം വാളന്റിയേഴ്സ് എപ്പോഴുമുണ്ടാകും. മുപ്പതോളം സുരക്ഷാ ക്യാമറകളും ക്ഷേത്രത്തില്‍ സ്ഥാപിക്കും. ഒരേ സമയം 1500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന തരത്തില്‍ 4 പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മെയിന്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് കൈലാസം ഗ്രൗണ്ടില്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്റ് പ്രവര്‍ത്തിക്കും. സൗപര്‍ണ്ണിക, കൃഷ്ണഗിരി തുടങ്ങിയ പാര്‍ക്കിംഗ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. വാഴക്കുളത്ത് രണ്ടര ഏക്കര്‍ സ്ഥലത്ത് പാര്‍ക്കിംഗ് സൗകര്യം, കെഎസ്ആര്‍ടിസി പാര്‍ക്കു ചെയ്യാന്‍ ഇരവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം പാര്‍ക്കിംഗ് കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രമതിലിനകത്ത് 26000 ചതുരശ്ര അടിവിസ്തീര്‍ണത്തില്‍ സ്ഥിരം നടപ്പന്തല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഒരേ സമയം 1500 പേര്‍ക്ക് അന്നദാനം കഴിക്കാവുന്ന തരത്തില്‍ നലാന്റ അന്നദാന മണ്ഡപം സ്കൂളിന് മുന്‍വശത്ത് ഒരുക്കിയിട്ടുണ്ട്. തിരുവാതിരയുടെ പ്രാധാന്യത്തില്‍ നടതുറപ്പ് ദിനമായ 28 ന് ഉച്ചക്ക് എല്ലാ ഭക്തജനങ്ങള്‍ക്കും ഭഗവത്പ്രസാദമായി ഗോതമ്പ് കഞ്ഞിയും പുഴുക്കും നല്‍കും. ഉമാമഹേശ്വരം സ്വര്‍ണലോക്കറ്റ് പൂജിച്ചത് ഭക്തജനങ്ങള്‍ക്ക് നല്‍കും. ലോക്കറ്റിന്റെ ബുക്കിംഗ് ആരംഭിച്ചു.
വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായ ബലിക്കല്പുരയും ചുറ്റമ്പലവും ഓടുകള്‍ മാറ്റി ചെമ്പോല മേയുന്ന പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. നിര്‍ദ്ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ മംഗല്യ സൗഭാഗ്യത്തിനായി സഹായിക്കുന്നതിനായി ക്ഷേത്രട്രസ്റ്റ് മംഗല്യ നിധി രൂപീകരിച്ചിട്ടുണ്ട്.
ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഈ വര്‍ഷം മൂതല്‍ ഇന്‍ഷ്വുറന്‍സ് സുരക്ഷയും എര്‍പ്പെടുത്തിയിട്ടുണ്ട്. പി.സി.അരവിന്ദന് രചിച്ച് ടി.എസ്.രാധാകൃഷ്ണജി സംഗീതസംവിധാനം നിര്‍വഹിച്ച് പുതിയോ ഓഡിയോ കാസറ്റ് ഉമാമഹേശ്വരം തയ്യാറായി കഴിഞ്ഞു. കേഷത്രദര്ശനത്തിനെത്താന് കഴിയാത്ത ഭക്തജനങ്ങള്‍ക്ക് ഓണ്‍ലൈനായി വഴിപാടു നടത്താനുള്ള സംവിധാനവും നിലവില്‍ വന്നു.ംംം.വേശൄ്മശൃമിശസസൗഹമാലോുഹല.ീൃഴഎന്ന വെബ്സെറ്റിലുടെ വഴിപാടുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് 12 ദിവസവും ആലുവയില്‍ ജനശതാബ്ദി എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം, തിരുവനന്തപുരം-കോഴിക്കോട് ഈ മൂന്ന് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: