കൊച്ചി: സംസ്ഥാനത്തെ മികച്ച സംരംഭകത്വ കേന്ദ്രമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും കേരള സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉന്നതതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പ്രധാന കേന്ദ്രമാണ് കേരളം. സംസ്ഥാനത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസു കൂടിയായ ഇത്തരം സംരംഭങ്ങള്‍ യുവാക്കള്‍ക്ക് ജോലിയും നല്കുന്നു. എന്നാല്‍ ഇവ മൂലധനം, മനുഷ്യ വിഭവശേഷി, സങ്കേതിക സൗകര്യങ്ങള്‍, പരിസ്ഥിതി പ്രശ്നങ്ങള്‍ തുടങ്ങിയവ പലപ്പോഴും അഭിമുഖീകരിക്കുന്നുണ്ട്. ഒരു ലക്ഷത്തി തൊണ്ണൂറായിരത്തില്‍ പരം ചെറുകിട ഇടത്തരം സംരംഭങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എംഎസ്എംഇ മേഖലയുടെ വികസനം ലക്ഷ്യമാക്കി പുതിയ സംരംഭങ്ങള്‍ തുടങ്ങും, മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ഗേറ്റ്വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരളത്തിലെ എംഎസ്എംഇ മേഖലയുടെ വളര്‍ച്ചയും വെല്ലുവിളിയും’ ധവളപത്രം മുഖ്യമന്ത്രി പുറത്തിറക്കി. കേരള ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെനൃ കോര്പറേഷന് ലിമിറ്റഡ് ചെയര്മാന് ടോം ജോസ്, എംഎസ്എംഇ ചെയര്‍മാനും ഫെഡറല്‍ ബാങ്ക് എം.ഡിയുമായ ശ്യാം ശ്രീനിവാസന്, എസ്ബിടി എംഡി പി.നന്ദകുമാര്‍, സിഐഐ ചെയര്‍മാനും ഐ.ബി.എസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ്, ജിയോജിത്ത് എംഡി സി.ജെ ജോര്‍ജ്, പ്രന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിനു ശേഷം എംഎസ്എംഇ എക്സിബിഷന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: