കൊച്ചി: പൊതുജനങ്ങള്‍ക്ക് വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതിന് സഹായിക്കുന്ന ഇ-ഡിസ്ട്രിക്ട് പ്രോജക്ടിന്റെ ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രൊജക്ട് നടപ്പാക്കുന്നതിനുള്ള സൊസൈറ്റി രൂപീകരണ യോഗമാണ് ഇന്നലെ എഡിഎമ്മിന്റെ ചേംബറില്‍ നടന്നത്. യോഗത്തില്‍ ജില്ലാ ട്രഷറി ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍, ആര്‍ടിഒ, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പദ്ധതി ജില്ലയില്‍ നടപ്പിലാകുന്നതോടെ ജാതി സര്‍ട്ടിഫിക്കേറ്റുകള്‍, വരുമാന, കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി 123ലേറെ റവന്യൂ സര്‍ട്ടിഫിക്കേറ്റുകള്‍ പൊതുജനങ്ങള്്ക്ക് എളുപ്പം ലഭ്യമാക്കുവാന്‍ കഴിയും. ഈ മാസം 28ന് ഉച്ചയ്ക്ക് 3.30ന് എഡിഎമ്മിന്റെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും. യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ ഉദ്ദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് എഡിഎം ബി. രാമചന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: