കൊച്ചി: പുകവലി പ്രോത്സാഹിപ്പിക്കുന്ന സിനിമാപോസ്റ്ററിനെതിരെ വ്യാപക പ്രതിഷേധം. യുവാക്കളെ പുകവലിയിലേക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ മാറ്റിനി സിനിമയുടെ നായിക തന്നെ പുകവലിച്ചിരിക്കുന്ന പോസ്റ്ററുകളും ഫ്ലക്സുകളും ജില്ലയില്‍ ഒട്ടാകെ പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള പോസ്റ്ററുകളും ഫ്ലക്സ് ബോര്‍ഡുകളും അടിയന്തരമായി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പുകയില വിരുദ്ധ സമിതി എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്ററുകള്‍ പ്രതീകാത്മകമായി ചായം തേച്ച് പ്രതിഷേധിച്ചു. കൊച്ചി നഗരസഭ ഇത്തരം നിയമവിരുദ്ധമായ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നല്കിയതിനെപ്പറ്റി അന്വേഷണം നടത്തണം.
കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരള സംസ്ഥാന വര്‍ക്കിംഗ് ചെയര്മാന് കുരുവിള മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ സമ്മേളനം എഡ്രാക്ക് ജില്ലാ പ്രസിഡന്റ് പി.രംഗദാസപ്രഭു ഉദ്ഘാടനം ചെയ്തു. കെ.എസ്.ദിലീപ്കുമാര്, ജോപാലോക്കാരന്, കുമ്പളം രവി, കെ.കെ.വാമലോചനന്‍, പ്രീതി രാജന്, ഷീബ ജോണ്സണ്, ഏലൂര്‍ ഗോപിനാഥ്, കെ.എന്‍.സുനില്‍, ഗോപിനാഥ കമ്മത്ത്, കെ.രാമചന്ദ്രന്, വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനമൊട്ടാകെ ഇത്തരം നിയമവിരുദ്ധമായ പോസ്റ്ററുകളും ഫ്ലക്സുകളും ഉള്‍പ്പെടെയുള്ള പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി വി.സെന്തില്‍ കുമാറിന് പുകയില വിരുദ്ധ സമിതി പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: