പാലാരിവട്ടം: എറണാകുളം എംജി റോഡിലെ ഇട്ടൂപ്പ് ഇംപീരിയല്‍ ട്രേഡ് സെന്റര്‍ എന്ന സ്ഥാപനത്തില്‍ നിന്നുമുള്ള മലിനജലമടക്കുമുള്ളവ ഈ സ്ഥാപനത്തിനു പിറകിലുള്ള ചെറിയ കാനയിലൂടെ കടത്തിവിടുന്നത് ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നു. ഈ സ്ഥാപനത്തിലെ മൂന്ന് ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹ പാര്‍ട്ടി സല്ക്കാരങ്ങളുടെ ഭക്ഷണഅവശിഷ്ടമടക്കമുള്ളവയാണ് വളരെ വീതികുറഞ്ഞതും മുകളില്‍ സ്ലാബില്ലാത്തതും ആയ കാനയിലേക്ക് കടത്തിവിടുന്നത്. ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ വീടിന്റെ മതിലിനോടുചേര്‍ന്നു കിടക്കുന്ന കാനകള്‍ ഇവിടെ തന്നെ അവസാനിക്കുന്നു എന്നതും കൂടുതല്‍ മലിനജലം അടക്കം ഉള്ള ദിവസങ്ങളില്‍ വീടുകളില്‍ നിന്നും വരാന്തയിലേക്ക് പോലും ഇറങ്ങാന്‍ കഴിയില്ല. മറ്റ് വഴികള്‍ ഇല്ലാത്തതിനാല്‍ ഇവരുടെ വരാന്തയുടെ മുന്‍ വശത്തെ ഗേറ്റിനു സമീപമുള്ള സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. പിന്നീട് ചെളിയായികിടക്കുന്നതുമൂലം ഈഗേറ്റ് തുറക്കാന്‍ പറ്റാത്ത അവസ്ഥയുമാണ്. ജ്യോൂസ്ട്രീറ്റിലൂടെയുള്ള വഴിയിലൂടെ മാത്രമേ ഇപ്പോള്‍ ഈ വീട്ടുകാര്‍ക്ക് എംജി റോഡിലേക്ക് എത്താനാവൂ. വൃദ്ധരായവരടക്കം താമസിക്കുന്ന ഈ വീട്ടുകാര്‍ക്ക് എളുപ്പം എംജി റോഡിലേക്ക് പ്രവേശിക്കുവാന്‍ കഴിയുന്ന ഗേറ്റ് മലിനജലം കെട്ടിക്കിടക്കുന്നതുമൂലം തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മലിനജലവും, ദുര്‍ഗന്ധവും മറ്റ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി രേഖാമൂലം കോര്പ്പറേഷന് ഓഫീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: