തൃപ്പൂണിത്തുറ: നഗരസഭാ പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ എക്സൈസ് തുറമുഖ വകുപ്പ് മന്ത്രി കെ.ബാബുവിന്റെ തൃപ്പൂണിത്തുറയിലെ ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് നടത്തി. മുനിസിപ്പല്‍ ബസ്സ്റ്റാന്റില് നിന്നും ആരംഭിച്ച മാര്‍ച്ച് സംസ്കൃത കോളേജ് റോഡിലെ മന്ത്രിയുടെ ഓഫീസിന് സമീപം എത്തിയപ്പോള്‍ പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടത്തിയ പ്രതിഷേധയോഗം ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ആര്.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സുബ്രഹ്മണ്യന്, യു.മധുസൂദനന്, പി.ബി.സുജിത്ത്, കെ.വി.സുനില്‍കുമാര്‍, കൗണ്‍സിലര്‍ ആര്.സാബു, വി.വി.പ്രേംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃപ്പൂണിത്തുറയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ നഗരസഭ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്യുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് ബഹുജനമാര്‍ച്ച് നടത്തി. തൃപ്പൂണിത്തുറ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിലെത്തി സമാപിച്ചു. പ്രതിപക്ഷനേതാവ് ബി.എന്‍.സുന്ദരന്‍, അഡ്വ.മധുസൂദനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: