Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എമ്പ്രാനല്‍പം കട്ടുഭുജിച്ചാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2012, 10:05 pm IST
inVicharam

രണ്ടാം യുപിഎ സര്‍ക്കാര്‍ ഒരുകാര്യത്തില്‍ സര്‍വകാല റിക്കാഡും തകര്‍ത്ത്‌ മുന്നേറുന്നു. ലോകത്തുതന്നെ ഒന്നാംസ്ഥാനത്ത്‌ ബഹുദൂരം എത്തിനില്‍ക്കുകയാണ്‌ ഇന്ത്യ. അഴിമതിയുടെ കാര്യത്തിലാണത്‌. ലോകജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്ന്‌ അനുദിനം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന അഴിമതി വാര്‍ത്തകള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങളെ ലജ്ജിപ്പിക്കുകയാണ്‌. ലക്ഷക്കണക്കിന്‌ കോടിരൂപയുടെ അഴിമതിയുടെ ചുരുളുകളാണ്‌ നിവര്‍ന്നുകൊണ്ടിരിക്കുന്നത്‌. രണ്ടുവര്‍ഷംവരെ ലാലുപ്രസാദ്‌ യാദവിന്റെ കാലിത്തീറ്റ കുംഭകോണവും രാജീവ്‌ ഗാന്ധിയുടെ ബോഫോഴ്സ്‌ കോഴയുമാണ്‌ സജീവ ചര്‍ച്ചയായതെങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായി ടുജി സ്പെക്ട്രം. പിന്നീടിങ്ങോട്ട്‌ യുപിഎ സര്‍ക്കാരിന്റെ കീഴില്‍ അഴിമതിയുടെ നീണ്ടനിര തന്നെ ഉണ്ടായി. കോമണ്‍വെല്‍ത്ത്‌ അഴിമതിയും, കല്‍ക്കരി അഴിമതിയും ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തിലെ അഴിമതിപ്പട്ടികയില്‍ ഒന്നാംസ്ഥാനത്തുതന്നെയാണ്‌. ഇപ്പോഴിതാ ഇന്ത്യയുടെ ആണവോര്‍ജ്ജ വകുപ്പിന്റെ കീഴില്‍ മറ്റൊരു വന്‍ അഴിമതി നടന്നതായി പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ നിയമങ്ങളേയും ജനങ്ങളേയും കബളിപ്പിച്ചുകൊണ്ട്‌ സ്വകാര്യസ്ഥാപനങ്ങള്‍ക്ക്‌ വന്‍തോതില്‍ ധാതുലവണങ്ങള്‍ നല്‍കിയെന്നാണ്‌ വെളിപ്പെടുത്തല്‍. കോര്‍പ്പറേറ്റ്‌ ശക്തികളുടെ വന്‍ ചൂഷണത്തിന്‌ ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങളെ തുറന്നുകൊടുക്കുകയാണ്‌ ആണവോര്‍ജ്ജവകുപ്പ്‌ ചെയ്തതെന്നാണ്‌ ആരോപണം. ധാതുലവണങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കുകയും, സ്വകാര്യകമ്പനികള്‍ക്ക്‌ ഇത്‌ തുറന്ന്‌ കൊടുക്കുകയും ചെയ്തത്‌ പാര്‍ലമെന്റിന്റെ അനുമതി ഇല്ലാതെയാണ്‌. അപൂര്‍വ്വമായി ലഭിക്കുന്ന ലാമിനൈറ്റ്‌,റൂറ്റെയില്‍, ലിയുകോക്സിന്‍, സിര്‍ക്കോണ്‍ എന്നീ ധാതുലവണങ്ങളാണ്‌ സ്വകാര്യ കമ്പനികള്‍ക്കായി വിറ്റഴിച്ചത്‌. അന്താരാഷ്‌ട്ര കമ്പോളങ്ങളില്‍ കോടിക്കണക്കിന്‌ വിലവരുന്ന ഇവ പാശ്ചാത്യ രാഷ്‌ട്രങ്ങളുടെ താല്‍പ്പര്യപ്രകാരം സ്വകാര്യകമ്പനികള്‍ക്ക്‌ കയറ്റി അയച്ചുവെന്നാണ്‌ വാര്‍ത്ത.

ഇന്ത്യയില്‍ നിന്നും എങ്ങനെ ഇവ കൊള്ളയടിച്ചുവെന്നും വ്യക്തമാക്കിയിരിക്കുകയാണ്‌. ഇന്ത്യന്‍ സര്‍ക്കാരിന്‌ ഒരു പൈസ പോലും നല്‍കാതെയാണ്‌ സ്വകാര്യകമ്പനികള്‍ ഇവ നേടിയെടുത്തത്‌. ഇന്ത്യന്‍ ആണവോര്‍ജ്ജ വകുപ്പ്‌ രാജ്യമെമ്പാടും വ്യാപിച്ചുകിടക്കുമ്പോള്‍ ആരും അറിയാതെ ഈ ധാതുലവണങ്ങള്‍ എങ്ങനെ സ്വകാര്യ കമ്പനികള്‍ക്ക്‌ കയറ്റി അയക്കാന്‍ സാധിച്ചു എന്നതാണ്‌ വലിയ ചോദ്യം. 2006ലാണ്‌ ആണവോര്‍ജ്ജ വകുപ്പിനുകീഴില്‍ ഇത്തരമൊരു അഴിമതി നടക്കുന്നത്‌. ആ വര്‍ഷം തന്നെ ജനുവരി 18ന്‌ ആണവോര്‍ജ്ജ വകുപ്പ്‌ ഒരു വിജ്ഞാപനം ഇറക്കിയിരുന്നു. ഈ വിജ്ഞാപനപ്രകാരമാണ്‌ ധാതുലവണങ്ങള്‍ വിറ്റഴിക്കാനുണ്ടെന്ന്‌ ആണവോര്‍ജ്ജവകുപ്പ്‌ അറിയിച്ചത്‌. പൊതുവിഭാഗത്തിലാണ്‌ ഇവ ഉള്‍പ്പെടുത്തിയിരുന്നത്‌. 2006 ജനുവരി 20ന്‌ ആണവോര്‍ജ്ജ വകുപ്പ്‌ അഡീഷണല്‍ സെക്രട്ടറി മറ്റൊരു വിജ്ഞാപനം ഇറക്കിയിരുന്നു. മൈന്‍സ്‌ ആന്റ്‌ മിനറല്‍സ്‌ ആക്ടിന്റെ ഭേദഗതികള്‍ പാര്‍ലമെന്റില്‍ പാസായാല്‍ മാത്രമെ നിലവിലുള്ള ഈ മാറ്റങ്ങള്‍ ഫലപ്രദമാകുകയുള്ളൂവെന്ന്‌ വിജ്ഞാപനത്തില്‍ പറയുന്നു. ധാതുലവണങ്ങള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക്‌ നല്‍കുന്നതിന്‌ പൊതുമേഖലാസ്ഥാപനങ്ങളുടെ അനുമതി വേണമെന്നാണ്‌ പാര്‍ലമെന്റ്‌ നിലപാട്‌. എന്നാല്‍ ആണവോര്‍ജ്ജ വകുപ്പിന്‌ ഇത്തരത്തില്‍ പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ലെന്നാണ്‌ ആണവോര്‍ജ്ജവകുപ്പ്‌ വക്താവ്‌ പറയുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നും 1988 മുതല്‍ ധാതുലവണങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്‌. പുതിയ ഇടപാടുകളെത്തുടര്‍ന്ന്‌ ആണവോര്‍ജ്ജ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌. ആണവോര്‍ജ്ജ വകുപ്പിന്റെ നടപടി നിയമലംഘനമാണെന്നതില്‍ സംശയമില്ല. പാര്‍ലമെന്റിനു മാത്രമായുള്ള പ്രത്യേക അവകാശങ്ങളുടെ ലംഘനമാണ്‌ ഡിഎഇ യുടെ നടപടിയെന്നകാര്യത്തില്‍ സംശയമില്ല.

പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇടപാട്‌ നടത്താന്‍ പാടില്ലെന്ന്‌ വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിരുന്നില്ല. നിയമവിരുദ്ധമായ വിജ്ഞാപനമാണ്‌ ആണവോര്‍ജ്ജ വകുപ്പ്‌ പുറത്തിറക്കിയതെന്നതിനാല്‍ വിജ്ഞാപനത്തിലെ എല്ലാ വസ്തുതകളും അസാധുവാക്കേണ്ടതാണ്‌. സര്‍ക്കാരിലെ വന്‍ അഴിമതിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിനിടെയാണ്‌ 1965 ബാച്ചിലെ ഐഎഎസ്‌ ഉദ്യോഗസ്ഥനായ വി.സുന്ദരം ജോലി രാജിവെച്ചത്‌. ആണവോര്‍ജ്ജ വകുപ്പ്‌ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിഎഇ ചെയര്‍മാന്‌ താന്‍ കത്തയയ്‌ക്കുകയും ചെയ്തുവെന്ന്‌ സുന്ദരം വെളിപ്പെടുത്തിയിട്ടുണ്ട്‌. പാര്‍ലമെന്റ്‌ അംഗീകാരമില്ലാതെ എങ്ങനെ ഇത്തരത്തിലൊരു വിജ്ഞാപനം ഇറക്കാന്‍ സാധിച്ചുവെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്‌. വന്‍ അഴിമതിയാണ്‌ ആണവോര്‍ജ്ജ വകുപ്പ്‌ നടത്തിയതെന്ന്‌ ഏതാണ്ടുറപ്പായി. ധാതുലവണങ്ങളായ ലാമിനൈറ്റ്‌, റൂറ്റെയില്‍, ലിയുകോക്സിന്‍, സിര്‍ക്കോണ്‍ എന്നിവ നേരത്തെ ഉണ്ടായിരുന്ന പട്ടികയില്‍ പുതുതായി ചേര്‍ത്തവയാണെന്നായിരുന്നു ആണവോര്‍ജ്ജ വകുപ്പിന്റെ വിവാദ വിജ്ഞാപനത്തെക്കുറിച്ച്‌ കേന്ദ്രമന്ത്രി വി.നാരായണസ്വാമി 2011, നവംബര്‍ 30ന്‌ ലോക്സഭയില്‍ പറഞ്ഞത്‌. പാര്‍ലമെന്റിന്റെ അനുമതി കൂടാതെയാണ്‌ ഈ ധാതുലവണങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും ആണവോര്‍ജ്ജ വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കിയതോടെ കേന്ദ്രസര്‍ക്കാരിന്‌ എല്ലാരംഗത്തും പിടിവിട്ടു എന്ന്‌ സമ്മതിച്ചിരിക്കുകയാണ്‌. എമ്പ്രാനല്‍പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കുമെന്നതാണ്‌ ഇവിടെ പരമാര്‍ത്ഥമാക്കുന്നത്‌. പ്രധാനമന്ത്രിയുടെ ഓഫീസുപോലും കുറ്റമറ്റതല്ലാതാകുമ്പോള്‍ മറ്റ്‌ മേഖലകളെക്കുറിച്ച്‌ പറയാനില്ലല്ലൊ. ഇത്രയും കെട്ടുനാറിയ ഭരണം മുമ്പൊരുകാലത്തും രാജ്യം കണ്ടിട്ടില്ല. ഇതിനെ ഇല്ലാതാക്കുക എന്നതാണ്‌ രാജ്യസ്നേഹികള്‍ക്ക്ചെയ്യാനിരിക്കുന്ന കടമ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.