കൊച്ചി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദഗ്ധരുടെ ശില്പചാതുര്യവും കലാസൗഭാഗ്യവും ഒത്തിണങ്ങിയ ഉല്പന്നങ്ങളുമായി കരകൗശല മേള ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ വടക്ക് കഴിക്കന്‍ കരകൗശല കൈത്തറി വികസന കോര്‍പ്പേറഷന്റെ ആഭിമുഖ്യത്തില്‍ ഗംഗോത്രി ഹാളിലാണ് മേളയൊരുക്കിയിട്ടുള്ളത്. രാവിലെ 10 മുതല്‍ രാത്രി 9വരെയാണ് പ്രദര്‍ശനം.
അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, മണിപ്പൂര്‍, നാഗലാന്റ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങളും മറ്റു ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഉല്പന്നങ്ങളും മേളയിലുണ്ട്. കരകൗശല ഉല്പന്നങ്ങള്ക്ക് 10 ശതമാനവും കൈത്തറി ഉല്പന്നങ്ങള്ക്ക് 20 ശതമാനവും കിഴിവുണ്ട്. മണ്ണിലും, മരത്തിലും നിര്‍മ്മിച്ച കൗതുക വസ്തുക്കളുടേയും പരമ്പരാഗത വസ്ത്രങ്ങളുടെയും വിപുലമായ ശ്രേണി മേളയിലുണ്ട്.
മുളയുടെ നേരിയ ഇഴകള്‍ കൊണ്ടുള്ള ത്രിപുര കുട്ടകള്‍, ഗോരഖ്പൂര്‍, ടെറാക്കോട്ട ശില്പങ്ങള് എന്നിവ മനോഹരങ്ങളാണ്. ലതര്‍ ബാഗ്, കാര്‍പ്പെറ്റ്, മുംഗാസാരികള്, അസം ഗമോച്ച, മള്‍ബറി സാരികള്‍, വിവിധതരം ഷാളുകള്‍, മണിപ്പൂരി സാരികള്‍, ബഡ് ഷീറ്റുകള്‍, ജൂബ്ബ, ചുരിദാറുകളും മെറ്റീരിയലുകളും മേളയില്‍ അണിനിരത്തിയിട്ടുണ്ട്. കൊച്ചി മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. 26 വരെയാണ് മേള. വടക്കുകിഴക്കന്‍ കരകൗശല കൈത്തറി വികസന കോര്പ്പറേഷന് റീജിയണല്‍ മാനേജര്‍ എസ്.കെ.പൂജാരി, മാനേജര്‍ കെ.ബാലസുബ്രഹ്ണ്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: