കൊച്ചി: മൃഗസംരക്ഷണ രംഗത്തെ കര്‍ഷകര്‍ക്ക് പ്രയോജനകരമാകുംവിധം സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് കീയര്പദ്ധതി നടപ്പാക്കുന്നു.
കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ പരിശോധന, രോഗ നിവാരണം, ചികിത്സ എന്നിവയ്ക്കായി മൃഗാശുപത്രിയിലേക്ക് എത്തിക്കുകയെന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നത് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും (കടമക്കുടി, വാഴക്കുളം ഒഴികെ) എല്ലാ മുനിസിപ്പാലിറ്റികളിലും വെറ്ററിനറി ഡോക്ടര്‍മാര്‍ ക്യാമ്പ് നടത്തി മൃഗചികിത്സാ സേവനം സൗജന്യമായി നല്‍കും. കന്നുകാലികളുടെ ആരോഗ്യസ്ഥിതി പരിശോധന, വന്ധ്യത പരിശോധന/നിവാരണ നടപടികള്‍, മരുന്നുകള്‍, ധാതുലവണ മിശ്രിതം എന്നിവയുടെ വിതരണം പരിശോധനയ്ക്കായി പാല്, ചാണകം, സെറം എന്നിവ ശേഖരിക്കല്‍, ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത കന്നുകാലികളെ വകുപ്പിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നതിനുളള നിര്‍ദേശങ്ങള്‍ നല്കല്, നടപടികള്‍ സ്വീകരിക്കല്‍, വകുപ്പിന്റെ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയിലേക്ക് മികച്ച സങ്കരയിനം കന്നുകുട്ടികളെ കണ്ടെത്തല്‍/ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങള്‍ ക്യാമ്പുകളില്‍ ലഭ്യമാണ്.
ജില്ലയിലെ കന്നുകാലി കര്‍ഷകര്‍ അവരവരുടെ പഞ്ചായത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ക്യാമ്പുകള്‍ നടത്തപ്പെടുന്ന സ്ഥലം, തീയതി ഇവ മുന്‍കൂട്ടി അറിഞ്ഞ് ഈയവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ല മൃഗ സംരക്ഷണ ഓഫീസ് അറിയിച്ചു. വിശദാംശങ്ങള്‍ക്കായി ംംം.റമവീലസാ.യഹീഴ്ീി.രീാ ബ്ലോഗ് സന്ദര്‍ശിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: