ന്യൂദല്‍ഹി: ദല്‍ഹിയില്‍ മതിലിടിഞ്ഞു വീണ് പത്തു വയസിനു താഴെയുള്ള അഞ്ചു കുട്ടികള്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. മയൂര്‍ വിഹാര്‍ ഫേസ് മൂന്നിടുത്തുള്ള ദല്ലുപുര ഗ്രാമത്തിലാണു സംഭവം. ഒഴിഞ്ഞ പറമ്പിലെ മതിലിനരികില്‍ കളിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
കുട്ടികളെല്ലാം തകര്‍ന്നുവീണ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. ഓടിയെത്തിയവര്‍ക്കു ഒരു കുട്ടിയെ മാത്രം രക്ഷപെടുത്താന്‍ കഴിഞ്ഞുള്ളൂ. മറ്റ് കുട്ടികളെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പത്തടിയോളം ഉയരമുള്ള മതിലാണു തകര്‍ന്നു വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: