കാലടി: എഴുത്തിലൂടെ നടത്തിയ സമരത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമാണ് പൊന്‍കുന്നം വര്‍ക്കി എന്ന് കഥാകൃത്ത് അശോകന് ചരുവില്‍ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടില്‍ കേരള സമൂഹത്തില്‍ ഉണ്ടായ ജനാധിപത്യവത്കരണത്തെ ശക്തിപ്പെടുത്തിയവയാണ് വര്‍ക്കിയുടെ കഥകള്‍. കേന്ദ്രസാഹിത്യ അക്കാദമിയുടെയും ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ കാലടിയില്‍ നടന്ന പൊന്‍കുന്നം വര്‍ക്കി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജീവിതമാണ് സാഹിത്യത്തിന്റെ അടിസ്ഥാന ബലം എന്ന് വിശ്വസിച്ച എഴുത്തുകാരനായിരുന്നു പൊന്‍കുന്നം വര്‍ക്കി എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രൊഫ.എം.തോമസ് മാത്യു പറഞ്ഞു. യാഥാര്‍ത്ഥ്യത്തിന്റെ ആധികാരികത സാഹിത്യത്തിന്റെ ആധികാരികതയാകുമോ എന്ന ചോദ്യമാണ് പൊന്‍കുന്നം വര്‍ക്കി കഥകളിലൂടെ ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ മലയാള വിഭാഗം മേധാവി പ്രൊഫ.കെ.എസ്.രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.പി.മഹാലിംഗേശ്വര് സ്വാഗതം പറഞ്ഞു.
തുടര്‍ന്നു നടന്ന സെമിനാറില്‍ പ്രൊഫ.സക്റിയ സക്കറിയ, ഇ.പി.രാജഗോപാലന്‍, എസ്.എസ്.ശ്രീകുമാര്‍, സി.ആര്.പ്രസാദ്, കെ.വി.ദിലീപ്കുമാര്, ഷാജി ജേക്കബ്, വത്സലന്‍ വാതുശ്ശേരി, എം.കൃഷ്ണന് നമ്പൂതിരി, എന്‍.അജയകുമാര്‍, സുനില്‍ പി. ഇളയിടം, സജിത കെ.ആര്, കെ.വി.ശശി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ബി.വിഷ്ണുരാജ് അബ്ദുള്‍ റഫീക്, ഇന്ദുലേഖ കെ.എസ്, പ്രസീദ യു.വി, ഹരീഷ്കുമാര്‍, ഷീജ പി.ഏ, അനീഷ്കുമാര്‍, ഗീതു എസ്.എസ്, സാഹിത എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: