Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തനതുകളില്‍ പ്രിയം കേരളം : അന്താരാഷ്‌ട്രമേളയില്‍ തിരക്കേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2012, 10:12 am IST
inIndia

ന്യൂദല്‍ഹി: വ്യാപാരങ്ങളുടെ വിശ്വമഹാസമ്മേളനത്തില്‍ തനതുകള്‍ക്കാണ്‌ എന്നും പ്രിയം. എല്ലാ സംസ്ഥാനങ്ങളും അവരവരുടെ തനതുകള്‍ രുചികരമായും ആകര്‍ഷണീയമായും നിരത്തിയപ്പോള്‍ ലോകജനത കൂടുതലും എത്തിയത്‌, കേരളത്തിന്റെ തനിമയും രുചിയും കേരളത്തിന്റെ മണവും തേടി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും സ്റ്റാളുകള്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ്‌ ഫെയര്‍ നടക്കുന്ന പ്രഗതിമൈതാനിയില്‍ ഒരുങ്ങിയിട്ടുണ്ടെങ്കിലും നമ്മുടെ നാടന്‍ ഭക്ഷണത്തിനും നാട്ടുമരുന്നിനും ഉപ്പിലിട്ടതിനും കസവിനുമൊക്കെയുളള വിദേശികളുടേയും സ്വദേശികളുടേയും കയ്യടി ഇന്നും നന്നായി ലഭിക്കുന്നുണ്ട്‌.

വ്യാപാരമേളയിലെ മേറ്റ്ല്ലാ സ്റ്റാളുകളേയും അപേക്ഷിച്ച്‌ സൂചി കുത്താന്‍ പോലും കേരളത്തിന്റെ സ്റ്റാളില്‍ ഇടമില്ല. രാവിലെ മുതല്‍ പ്രദര്‍ശന സമയം അവസാനിക്കുന്നതുവരെ ആളുകളുടെ ഒഴുക്ക്‌. ഉത്തരേന്ത്യന്‍ അച്ചാറുകള്‍ക്ക്‌ ഒരേ മണവും സ്വാദുമാണ്‌. എന്നാല്‍ കേരളത്തിലേത്‌ പറയാന്‍ വയ്യ. പിന്നെ നല്ല പപ്പടവും ഉപ്പേരിയും ഹലുവയും വാങ്ങണം. പപ്പടത്തിനു മാത്രം പാപ്പട്‌ എന്ന്‌ തരക്കേടില്ലാതെ പറഞ്ഞ്‌ എന്തൊക്കെയോ അന്വേഷിച്ച്‌ ഓടി നടക്കുന്നതിനിടെ കുള്‍വീന്ദര്‍ പറഞ്ഞു.

സ്കില്ലിങ്‌ ഇന്ത്യ തീം യാഥാര്‍ഥ്യമാക്കുന്ന രീതിയിലുള്ള ആര്‍ട്ടിസ്റ്റിക്‌ വര്‍ക്ക്‌ നടത്തിയ സി.ബി. ജിനനും പ്രശംസ അര്‍ഹിക്കുന്നു. പ്രാരംഭ വിദ്യാഭ്യാസം കഴിഞ്ഞ്‌ സ്വന്തമായി സമ്പാദിച്ച്‌ ചിറക്‌ വിടര്‍ത്തി പറക്കാന്‍ പോകുന്ന യുവാവിനെ മനോഹരമായിട്ടാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. 50 ലേറെ സ്റ്റാളുകളുള്ള പവലിയനില്‍ വിദ്യാഭ്യാസം, തൊഴില്‍ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളും നിരത്തിയിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷത്തേത്‌ ഉള്‍പ്പെടെ 14 തവണ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയതും വര്‍ദ്ധിച്ചു വരുന്ന ജനക്കൂട്ടവും കേരളത്തിന്‌ പ്രതീക്ഷ നല്‍കുന്നു.

ടൂറിസം, മൃഗസംരക്ഷണ വകുപ്പ്‌, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വാണിജ്യ വ്യവസായ വകുപ്പ്‌, സി-ഡിറ്റ് കൈരളി, ഹാന്‍ടെക്സ്‌, ഹാന്‍വീവ്‌, ഖാദി, കയര്‍ഫെഡ്‌, ഔഷധി, മാര്‍ക്കറ്റ്‌ ഫെഡ്‌, കുടുംബശ്രീ, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ തുടങ്ങി അനവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പവലിയനില്‍ അണിനിരന്നിട്ടുണ്ട്‌. എല്ലാ മേഖലകളിലും നിന്നായി ഇരുന്നൂറില്‍പരം പേര്‍ കേരളത്തിന്റെ പവലിയനില്‍ കാര്യക്ഷമമായുണ്ട്‌. ദല്‍ഹിയില്‍ സ്ഥിര താമസാക്കിയിട്ടുള്ള മലയാളികള്‍ക്കും സംഭവം കെങ്കേമമായി. നാടന്‍ സാധനങ്ങള്‍ വാരിക്കൂട്ടുന്നതിന്റെ തിരക്കിലാണവര്‍. സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങാനെത്തുന്ന ഉത്തരേന്ത്യക്കാരും കുറവല്ല.

കേരളത്തിനു പുറമേ ജമ്മുകാശ്മീര്‍, പഞ്ചാബ്‌, ആസാം, തമിഴ്‌നാട്‌ പവലിയനുകളും സജ്ജീവമാണ്‌. ജമ്മുകാശ്മീര്‍ പവലിയനില്‍ കുങ്കുമപ്പൂവും കാശ്മീരി വസ്ത്രങ്ങള്‍ക്കുമാണ്‌ ഏറെ ഡിമാന്റ്‌. മരം കോച്ചുന്ന തണുപ്പാണ്‌ തലസ്ഥാനത്തെങ്കിലും അവയൊന്നും വകവയ്‌ക്കാതെ ദല്‍ഹി നിവാസികള്‍ പ്രഗതിമൈതാനിലേക്ക്‌ മെട്രോ കയറുന്നു. ഷോപ്പിങ്ങിനു മാത്രമല്ല ഇവര്‍ ഇവിടെയെത്തുന്നത്‌. ഒരു ഒഴിവുകാല വൈകുന്നേരം നന്നായി ആസ്വദിച്ചു ചെലവിടാനും കൂടിയാണ്‌. ഒരു കാര്യം പറയാതെ വയ്യ. വില കേട്ടാല്‍ പൊള്ളും. കേരളത്തിന്റേതിലാകട്ടെ, ജമ്മു കാശ്മീരിന്റേതാവട്ടേ. അക്കാര്യത്തില്‍ മാത്രം എല്ലാവരും തുല്ല്യരാണ്‌.

32-ാ‍മത്‌ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ്‌ ഫെയറില്‍ 28 സംസ്ഥാനങ്ങളുടെ പവലിയനുകള്‍ക്കു പുറമേ ലോകമെമ്പാടുമുള്ള ഹൈടെക്‌ കമ്പനികളുടേയും വിപണിയെ ലക്ഷ്യമാക്കി നീങ്ങുന്ന കമ്പനികളുടേയും രണ്ടായിരത്തിലേറെ സ്റ്റാളുകളുമുണ്ട്‌. മേള 27ന്‌ സമാപിക്കും .

>> ലക്ഷ്മി രഞ്ജിത്ത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

India

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

Kerala

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.