Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരവിന്ദ്‌ കേജ്‌രിവാളിന്റെ പാര്‍ട്ടി ‘ആം ആദ്മി’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2012, 08:12 pm IST
inIndia

ന്യൂദല്‍ഹി: വിവരാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ്‌ കേജ്‌രിവാളിന്റെ പുതിയ പാര്‍ട്ടിക്ക്‌ ആം ആദ്മി എന്ന്‌ പേരിട്ടു. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്‌ച്ച നടത്തും. കേജ്‌രിവാളും സംഘവും ദല്‍ഹിയില്‍ യോഗംചേര്‍ന്നാണ്‌ പാര്‍ട്ടിയുടെ പേര്‌ നിശ്ചയിച്ചത്‌. 30 അംഗ കേന്ദ്ര കമ്മിറ്റിയേയും യോഗത്തില്‍ തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ ഭരണഘടനയും യോഗത്തില്‍ ഔദ്യോഗികമായി അംഗീകരിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ പുതിയ പാര്‍ട്ടി തീരുമാനിച്ചിരുന്നുവെങ്കിലും പേര്‌ പിന്നീട്‌ പ്രഖ്യാപിക്കാനാണ്‌ നിശ്ചയിച്ചിരുന്നത്‌. പാര്‍ലമെന്റിന്‌ സമീപമുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലാണ്‌ യോഗം നടന്നത്‌. പാര്‍ട്ടിക്ക്‌ പുതിയ പേര്‌ നിശ്ചയിച്ചതും നേതാക്കള്‍ അതിന്‌ പിന്താങ്ങുകയായിരുന്നു. മുന്നൂറോളം വരുന്ന അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ കേജ്‌രിവാള്‍ മുന്നോട്ട്‌വെച്ച പേര്‌ മറ്റുള്ളവര്‍ അംഗീകരിക്കുകയായിരുന്നു. മായങ്ക്‌ ഗാന്ധി രൂപപ്പെടുത്തിയ ഭരണഘടനയെ ചന്ദ്രമോഹന്‍ പിന്താങ്ങുകയായിരുന്നു.

അതേസമയം, നേതാക്കളെക്കൊണ്ട്‌ ജനങ്ങള്‍ പൊറുതിമുട്ടിയതായി അരവിന്ദ്‌ കേജ്‌രിവാള്‍. അഴിമതിയും വിലക്കയറ്റവും ജീവിതം ദുസഹമാക്കി. ഈ സാഹചര്യത്തില്‍ സാധാരണക്കാരും സ്ത്രീകളും കുട്ടികളും ചേര്‍ന്ന്‌ അവര്‍ക്കായി ഒരു പാര്‍ട്ടി രൂപീകരിക്കുന്നു.
നേതാക്കള്‍ക്കു വെല്ലുവിളി ഉയര്‍ത്തുകയാണ്‌ തങ്ങളുടെ ലക്ഷ്യം. ഇനിമുതല്‍ സാധാരണക്കാരാകും പാര്‍ലമെന്റില്‍ ഇരിക്കുക. നാഷണല്‍ എക്സിക്യൂട്ടീവ്‌ ചേര്‍ന്ന്‌ പാര്‍ട്ടിയുടെ പുതിയ പേര്‌ തീരുമാനിക്കും. പാര്‍ട്ടിയുടെ ലക്ഷ്യം സ്വരാജാണെന്നും കേജ്‌രിവാള്‍ പറഞ്ഞു. തന്റെ പാര്‍ട്ടിക്ക്‌ ഹൈക്കമാന്‍ഡ്‌ ഉണ്ടാകില്ലെന്നും ജനാധിപത്യ പാര്‍ട്ടിയായിരിക്കുമെന്നും കേജ്‌രിവാള്‍ സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പാര്‍ട്ടി ഭരണഘടനയും 30 അംഗ ദേശീയ എക്സിക്യൂട്ടീവിനെയും ആദ്യം തീരുമാനിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അഴിമതി വിരുദ്ധപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്‌ച്ച നടക്കുമെന്ന്‌ ഹസാരെ കഴിഞ്ഞദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ചരിത്രത്തിന്റെ ഭാഗമാകാന്‍ എല്ലാവരേയും ജന്ദര്‍മന്ദറിലേക്ക്‌ സ്വാഗതം ചെയ്യുന്നതായും ഹസാരെ ട്വിറ്ററില്‍ കുറിച്ചിരുന്നു. കേജ്‌രിവാള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. വീണ്ടും ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച്‌ ഇപ്പോള്‍ പറയാനാവില്ലെന്നായിരുന്നു കേജ്‌രിവാളിന്റെ മറുപടി. പുതിയ പാര്‍ട്ടിയിലേക്ക്‌ സാധാരണക്കാരായ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും കേജ്‌രിവാള്‍ പറഞ്ഞു. അതേസമയം, കേജ്‌രിവാള്‍ പ്രഖ്യാപിക്കാന്‍ പോകുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പിന്തുണച്ചേക്കുമെന്ന്‌ ഹസാരെ സംഘാഗം കിരണ്‍ ബേദി പറഞ്ഞു. സത്യസന്ധതയെ തങ്ങള്‍ പിന്തുണക്കും. സത്യത്തിന്‌ വേണ്ടി നിലകൊള്ളുന്ന കേജ്‌രിവാളിന്റെ പാര്‍ട്ടിയെ തങ്ങള്‍ പിന്തുണക്കുമെന്നും ബേദി പറഞ്ഞു. ദല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അവര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

India

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

Kerala

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.