Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസാക്ഷാത്ക്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2012, 09:55 pm IST
inSamskriti

വികാസപ്രതിരോധകങ്ങളായ എല്ലാ നിഷേധാത്മക ചിന്തകളും നമ്മളില്‍ ഉദിച്ചുയരുന്നത്‌ നമ്മെപ്പറ്റിയുള്ള നമ്മുടെ അബദ്ധധാരണകളും ആശയക്കുഴപ്പങ്ങളും കൊണ്ടാണ്‌. സന്നിഹിതങ്ങളായ നമ്മുടെ പ്രശ്നങ്ങളെപ്പറ്റി ധൃതഗതിയിലുള്ള ചില മുന്‍ധാരണകള്‍ വെക്കുക നിമിത്തം നമ്മളില്‍ അന്തര്‍ഭവിച്ചുകിടക്കുന്നവയും അവികസിതങ്ങളുമായ നമ്മുടെ വന്‍കഴിവുകളെന്തൊക്കെയാണെന്ന്‌ ഒന്നിച്ചിരുന്നു ചിന്തിക്കാന്‍പോലും നാം മെനക്കെടാറില്ല.

നമ്മുടെ സാമാന്യഭാവനയില്‍ നാം ശരീരവും മനസും ബുദ്ധിയും കൂടിയ ഒരു വ്യക്തിത്വമാണ്‌. നമ്മളില്‍ അധികംപേരും ശാരീരികാടിസ്ഥാനത്തിലാണ്‌ ജീവിക്കുന്നത്‌. ദുര്‍ലഭം ചിലര്‍ നമ്മുടെ സങ്കല്‍പ്പങ്ങളുടേയും വികാരങ്ങളുടേതുമായ മാനസികലോകത്തില്‍ ജിവിക്കുന്നു; വളരെ വളരെ പരിമിതമായ ഒരുകൂട്ടം ആളുകള്‍മാത്രമേ നമ്മുടെ ബുദ്ധിപരമായ ആകാരത്തെപ്പറ്റി അറിയുകയോ ആ അടിസ്ഥാനത്തില്‍ സജീവം വര്‍ത്തിക്കുകയോ ചെയ്യുന്നുള്ളൂ. എന്നാല്‍ ബുദ്ധിക്കും പിന്നില്‍ ആവൃതമായ്‌ കിടക്കുന്ന ഒരു ദിവ്യശക്തി നമ്മില്‍ ഇരിപ്പുണ്ടെന്നു സംശയിക്കുകയോ അങ്ങോട്ടൊന്നെത്തിനോക്കുകയോ ചെയ്യുന്നവര്‍ ആരുംതന്നെയില്ലെന്നത്‌ മഹാകഷ്ടമാണ്‌.

വൈദാന്തികശാസ്ത്രത്തില്‍ ജീവാത്മാവെന്നോ പരമാത്മാവെന്നോ ഉള്ള സാങ്കേതികപദത്താല്‍ നിര്‍ദ്ദിഷ്ടമായ ഈ സ്വയം പ്രകാശാത്മകവസ്തുവാണ്‌ ഓരോ വ്യക്തിയിലുമുള്ള സകല ശക്തിയുടേയും തേജസിന്റെയും മൂലധാരമെന്നതാണ്‌ പരമമായ സത്യം.

ഈ ആത്മാവാണ്‌, അതിന്റെ ദിവ്യസാന്നിദ്ധ്യമാത്രത്താല്‍, അഥവാ അതിന്റെ പ്രചോദനാത്മകമായ സ്പര്‍ശത്താല്‍ ഇളംചൂടേകി നമ്മുടെ ഭൗതികഘടനയില്‍ നാഡിമിടിപ്പുണ്ടാക്കുന്നതും ബാഹ്യപദാര്‍ത്ഥ ലോകത്തെ ദര്‍ശിക്കാനുള്ള കഴിവ്‌ അതിനേകുന്നതും. ഈ ജീവാത്മാവിന്റെ പ്രകാശത്താലാണ്‌ നമ്മുടെ മനസിന്റെ ത്രിവിധാവസ്ഥകളേയും ഓരോ അവസരത്തിലും അവിടെയുണ്ടാവുന്ന വിചാരങ്ങളുടെ ഗുണത്തേയുപറ്റി നാം ബോധവാന്മാരാകുന്നത്‌ ആത്മസാന്നിദ്ധ്യത്തിന്റെ ഈ ഉജ്വലപ്രകാശത്താലാണ്‌. ബുദ്ധിപരങ്ങളായ നമ്മുടെ ആശയങ്ങളെപ്പറ്റിയുള്ള സുസ്പഷ സ്മരണയോടുകൂടി ജീവിക്കാന്‍ നാം പ്രാപ്തരായിരിക്കുന്നത്‌.

സമുദ്രത്തിലെ തരംഗമാലകളേയും ഹൈമവതശൃംഗങ്ങളേയും വിസ്തൃത മൈതാനസ്ഥലങ്ങളേയും പ്രകാശിപ്പിക്കുന്ന സൂര്യന്‍ പ്രകാശിപ്പിക്കപ്പെടുന്ന ആ മൂന്ന്‌ വസ്തുക്കളില്‍ ഭിന്നമായ മറ്റൊന്നാണെന്നത്‌ നിസ്തര്‍ക്കമാണല്ലോ. പ്രകാശിത വസ്തുക്കളില്‍ നിന്ന്‌ പ്രകാശവസ്തു എപ്പോഴും ഭിന്നമാണെന്നത്‌ അനിഷേധ്യമായ ഒരു നിയമമാണ്‌. അതുപോലെ, ബാഹ്യലോകത്തേയോ ശരീരത്തേയോ മനസിനേയോ ബുദ്ധിയേയോ പറ്റി നമ്മെ ബോധവാന്മാരാക്കുന്ന ആ ധാരണക്ക്‌ വിജ്ഞാനശക്തിക്ക്‌ തീര്‍ച്ചയായും പരാനപേക്ഷവും സ്വതന്ത്രവുമായ ഒരു നിലനില്‍പ്പ്‌ ഉണ്ടായിരിക്കുകതന്നെ വേണം.

സ്വന്തം വിശുദ്ധാശയങ്ങളുടെ ഉത്തുംഗഗോപുരങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ചിന്താശീലനായ ഒരാള്‍ തന്റെ ശാരീരിക മാനസിക വ്യവസ്ഥിതികള്‍ക്കൊപ്പം ഉയരുകതന്നെ ചെയ്യുന്നുണ്ട്‌. യുവപ്രഭാവന്മാരായ സകല ശാസ്ത്രജ്ഞന്മാരും തങ്ങളുടെ ബുദ്ധിമണ്ഡലങ്ങളില്‍ ജീവിച്ചുവരുന്നവരാണെങ്കിലും അവരുടെ ശാരീരികവും മാനസികവുമായ ജീവിതത്തെപ്പറ്റി അനാസ്ഥയോടു കൂടിയവരോ വിഗണനാഭാവത്തോടുകൂടിയവരോ ആണെന്ന്‌ കാണാം. അവര്‍ക്ക്‌ അവരെപ്പറ്റി ഏതാണ്ട്‌ വലിയ ബോധമൊന്നുമില്ലാത്തവരാണെന്ന്‌ പറയാം. ഇതേമാതിരി ആത്മാവിനെ സാക്ഷാല്‍ക്കരിക്കണമെങ്കില്‍ ബുദ്ധിയുടെ സാമ്രാജ്യത്തെക്കൂടിയും നാം അതിലംഘിക്കേണ്ടതായുണ്ട്‌.

സ്വാമി ചിന്മയാനന്ദന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.