തൃക്കരിപ്പൂറ്‍ : ചിരപുരാതനമായ ബളാല്‍ കാവും അതോടനുബന്ധിച്ചുള്ള നാഗവും സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്‌മ. ബളാല്‍, മാച്ചിക്കാട്, കൊയിതുരുത്തി പ്രദേശങ്ങളിലെ ജനങ്ങളാണ് നാടിണ്റ്റെ ഐശ്വര്യത്തിണ്റ്റെ പ്രതീകമായ കാവും നാഗവും സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയത്. ഇന്നലെ രാവിലെ മുതല്‍ നടന്ന നാഗപൂജയില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഭക്തര്‍ ബളാല്‍ കാവിലെത്തി. കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച നാഗപൂജ ഈ വര്‍ഷം കുടുതല്‍ ഭക്ത്യാദരപൂര്‍വ്വമാണ് കൊണ്ടാടിയത്. കപോതനില്ലത്ത് കുഞ്ഞിരാമന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആണ് പൂജാദി കര്‍മ്മങ്ങള്‍ നടന്നത്. രാവിലെ പശുദാന പുണ്യാഹം, നാഗരാജാവിനും നാഗകന്യകക്കും പത്മം ഇടുക, നൂറും പാലും സമര്‍പ്പിക്കല്‍ ചടങ്ങുകളുമുണ്ടായി. തുടര്‍ന്ന് കാവില്‍ ബളാല്‍ ഭഗവതി, കൊക്കോട്ട് ഭഗവതി , ഉച്ചൂളി കടവത്ത് ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, തുളുക്കോലം, ഗുളികന്‍ എന്നീ ദേവതകള്‍ക്ക് പ്രതേക പൂജയും അരിത്രാവലും നടന്നു. നാഗങ്ങള്‍ കുടികൊള്ളുന്നതും മരങ്ങളും വിവിധ സസ്യങ്ങളും കൊണ്ട് സമ്പുഷ്ടവുമായ ബളാല്‍ കാവിനുള്ളിലെ മരങ്ങള്‍ സ്വകാര്യ വ്യക്തി രഹസ്യമായി മുറിച്ചു മാറ്റാന്‍ ശ്രമിച്ചതോടെയാണ് കാവ് സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒരുമിച്ചു രംഗത്തിറങ്ങിയത്. പിന്നീട് നാട്ടുകാര്‍ നാഗത്തിന് ചുറ്റുമതില്‍ കെട്ടുകയും നാഗ സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു. കെ. ശേഖരന്‍ പ്രസിഡണ്റ്റും ടി. വി. കുഞ്ഞികൃഷ്ണന്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന സംരക്ഷണ സമിതിയാണ് നാഗപൂജയും സംഘടിപ്പിക്കുന്നത്.
















