പുനലൂര്‍: കുന്നിക്കോടിന് സമീപം നിരത്തുവക്കില്‍ പശുക്കിടാവിന്റെയും എരുമക്കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടത് പ്രതിഷേധത്തിനിടയാക്കി. ഗര്‍ഭിണികളായ മാടുകളുടെ വയര്‍ പിളര്‍ന്ന് കുട്ടികളെ തെരുവില്‍ തളളുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ മതഭീകര സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതേസമയം അറവുശാലകളില്‍ നിന്ന് മാലിന്യം തള്ളിയതാവാമെന്ന നിലപാടില്‍ പോലീസ് സംഭവത്തെ അവഗണിക്കുകയാണ്. കുന്നിക്കോടിന് സമീപം ഗോവിന്ദമംഗലം- കുന്നിക്കോട് റോഡില്‍ നല്ലൂര് ഭാഗത്തായി ഇന്നലെ പുലര്‍ച്ചെയാണ് പശുക്കിടാവിന്റെയും എരുമക്കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഇതിനെത്തുടര്‍ന്ന് വാര്ഡ്മെമ്പര് വടകോട് മോനച്ചന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പോലീസിനെ അറിയിച്ചെങ്കിലും പോലീസ് പ്രശ്നം ഒതുക്കിത്തീര്‍ക്കാമെന്ന നിലപാടിലായിരുന്നു. സമീപപ്രദേശത്തെ അറവുശാലകള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും പോലീസ് നിരസിച്ചു.
അതേസമയം സംഭവത്തിനു പിന്നില്‍ മതതീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. രണ്ട് വര്‍ഷം മുമ്പ് അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്ര പരിസരത്ത് പശുവിനെ അറുത്ത സംഭവം പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്ന് അറവുകാരന്റെ തെറ്റെന്ന് എഴുതിത്തള്ളുകയായിരുന്നു പോലീസ്. പിന്നീട് പെരുമ്പാവൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ സമീപത്ത് പശുവിനെ അറുത്തതും കാസര്‍കോഡ് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന്റെ തിരുനടയില്‍ പോത്തിന്റെ തല വെട്ടിവെച്ചതും വിവാദമായിരുന്നു. പ്രകോപനങ്ങള്‍ സൃഷ്ടിച്ച് സാമുദായിക കലാപത്തിന് വഴിതെളിക്കാനുള്ള മതഭീകര സംഘടനകളുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് കുന്നിക്കോട് നടന്നതെന്ന് ഹിന്ദുഐക്യവേദി ആരോപിക്കുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കളെ ഇരുചക്രവാഹനങ്ങളിലെത്തി വെട്ടിവീഴ്ത്തുന്ന പ്രാകൃത രീതികളുടെ ഭാഗമാണ് ഈ സംഭവമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് ചൂണ്ടിക്കാട്ടി. കൊല്ലം- ചെങ്കോട്ട റോഡില്‍ മാടുകളെ അറക്കുന്നത് ഒരു മറവുമില്ലാതെയാണ്. പൊതുനിരത്തില്‍ അറവുശാലകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അനധികൃത കശാപ്പുശാലകള്‍ അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: