തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ്കേരള ഷോപ്പിങ് ഫെസ്റ്റിവലില്‍ ഹൗസ് ബോട്ടുകളും ഹോം സ്റ്റേകളും ഉള്‍പ്പെടെയുള്ളവയുടെ പങ്കാളിത്തം ഇത്തവണ ഉറപ്പാക്കും. മേളയ്ക്ക് ആഗോള മുഖം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന ടൂറിസം വകുപ്പ്. ജികെഎസ് എഫിന്റെ ആറാം പതിപ്പ് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും എത്തിക്കാനുള്ള പദ്ധതിയാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുത്. ഇതിനായി ഹോട്ടല്‍, റസ്റ്ററന്റ്, ട്രാവല്‍ ഓപ്പറേറ്റര്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൗസ് ബോട്ട് എന്നീ രംഗങ്ങളിലുള്ളവരുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തും.ജികെഎസ്എഫിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ടൂറിസം രംഗത്തുള്ളവരുമായി ചര്‍ച്ച തുടങ്ങിയതായി മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. അത് സഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്കും ഗുണകരമാകും. വ്യാപാരം വര്‍ധിക്കുന്നതിനൊപ്പം അതിഥികളായെത്തുവര്ക്ക് കേരളത്തിന്റെ ഷോപ്പിങ് അനുഭവത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും കഴിയും. കൊച്ചിയിലും തിരുവനന്തപുരത്തുമായി ഹോംസ്റ്റേ അസോസിയേഷനുമായി രണ്ട് കൂടിക്കാഴ്ചകള്‍ നടത്തിയതായും പ്രതികരണം വളരെ അനുകൂലമാണെും ജികെഎസ്എഫ് ഡയറക്ടര്‍ ശ്രീ യു.വി.ജോസ് അറിയിച്ചു. പ്രധാനമായും വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇത്തവണ ജികെഎസ്എഫ് വിനോദസഞ്ചാര മേഖലയെ ലക്ഷ്യമിടുന്നത്. ടൂറിസം വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജോയിന്റ് ഡയറക്ടര്‍മാര്‍, ജില്ലാ ടൂറിസം പ്രമോഷന് കൗസിലിന്റെ സെക്രട്ടറിമാര്‍ എന്നിവര്‍ അക്ഷയ കേന്ദ്രങ്ങളുമായി ചേര്‍ന്ന് ടൂറിസം മേഖലയിലെ ജികെഎസ്എഫ് പങ്കാളിത്തം വിപുലീകരിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ജോസ് പറഞ്ഞു. കഴിഞ്ഞ വര്ഷങ്ങളിലേതിനേക്കാള് വിപുലമായ മുന്നൊരുക്കങ്ങളാണ് ഡിസംബര്‍ 15ന് തുടങ്ങി ജനുവരി 31ന് അവസാനിക്കുന്ന ജികെഎസ്എഫിന്റെ ഭാഗമായി നടക്കുക. പ്രധാനം ഈ മാസം ദല്‍ഹിയില്‍ തുടങ്ങുന്ന റോഡ് ഷോയാണ്. ഏഴ് സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന റോഡ് ഷോ കേരളത്തിലെ എല്ലാ ജില്ലകളിലും എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: