Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ കലാപം ; 148 വീടുകള്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2012, 09:07 pm IST
inIndia

ധര്‍മ്മപുരി: തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ കലാപം. 148 വീടുകള്‍ കത്തിച്ചു. ഒരു ദലിത്‌ യുവാവിനെ രഹസ്യമായി വിവാഹം കഴിച്ചതിന്റെ പേരില്‍ അച്ഛന്‍ ജീവനൊടുക്കിയ സംഭവത്തെ തുടര്‍ന്നാണ്‌ തമിഴ്‌നാട്ടില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്‌. മകള്‍ ദളിത്‌ യുവാവിനൊപ്പം പോയതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ അച്ഛന്‍ ജി നാഗരാജന്‍ (45)വ്യാഴാഴ്ച ആത്മഹത്യ ചെയ്തിരുന്നു.ഇതെതുടര്‍ന്ന്‌ പ്രകോപിതരായ ദളിത്‌ ഇതര സമുദായക്കാര്‍ ദളിതരുടെ വീടുകള്‍ തീ വെയ്‌ക്കുകയായിരുന്നു.
ദളിതരുടെ 148 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. 2500 ഓളം പേരടങ്ങിയ അക്രമിസംഘം നാഥം,അണ്ണാനഗര്‍,കൊണ്ടംപട്ടി ഗ്രാമങ്ങളില്‍ അക്രമം അഴിച്ചുവിട്ടു. ഇതുവരെ 148 വീടുകള്‍ കത്തിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ഇതുകൂടാതെ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്‌. സംഘര്‍ഷം ഭയന്ന്‌ 300 പോലീസുകാരെ ഇവിടെ വിന്യസിച്ചിരുന്നെങ്കിലും അവര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന്‌ പോലീസ്‌ സൂപ്രണ്ട്‌ വ്യക്തമാക്കി.

കൊള്ളയടിയും തീവെപ്പും നിര്‍ബാധം തുടര്‍ന്നു, ദളിത്‌ യുവാവിനെ മകള്‍ വിവാഹം ചെയ്തതിലുള്ള അപമാനഭാരത്താലാണ്‌ പിതാവ്‌ ജീവനൊടുക്കിയതെന്ന്‌ കലാപകാരികള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ തിരിച്ച്‌ വീട്ടിലെത്തിക്കാന്‍ യുവാവിന്റെ വീട്ടുകാരോട്‌ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ലെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ സ്ഥലത്ത്‌ 300 പോലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട്‌ 1000 പോലീസുകാരെ കൂടി നിയോഗിച്ചതിന്‌ ശേഷമാണ്‌ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതെന്ന്‌ പോലീസ്‌ സൂപ്രണ്ട്‌ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്‌ 90 പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. 210 പേര്‍ക്കെതിരെ കേസ്‌ എടുത്തതായും പോലീസ്‌ അറിയിച്ചു.സ്ഥിതിഗതികള്‍ ശാന്തമാകുന്നത്‌ വരെ ആയിരത്തോളം പോലീസുകാരെ പ്രദേശത്ത്‌ വിന്യസിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. അക്രമത്തെക്കുറിച്ച്‌ പോലീസ്‌ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത അറിയിച്ചു.വീട്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന്‌ ജയലളിത പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

Football

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

World

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.