Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തടവറ കെട്ടുന്ന അഹങ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2012, 10:08 pm IST
inSamskriti

ജ്ഞാനം നമ്മുടെ മിഥ്യാവ്യക്തിത്വത്തെ, അതിന്റെ എല്ലാ മിഥ്യാബന്ധങ്ങളോടുംകൂടി, നശിപ്പിക്കുന്നു; ബോധകേന്ദ്രത്തെ ശരീര മനസുകളില്‍ നിന്ന്‌ ആത്മാവിലേയ്‌ക്ക്‌, ജഡത്തില്‍ നിന്ന്‌ ചേതനത്തിലേയ്‌ക്ക്‌, മാറ്റുന്നു. നമ്മുടെ ഇന്നത്തെ വ്യക്തിത്വം ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്‌, അഹങ്കാരം എന്നിവയുടെ ഒരു സങ്കലനമാണ്‌. അദ്ധ്യാത്മജീവിതമെന്നാല്‍ ഈ സങ്കലനത്തെ ഉടച്ച്‌ ബോധകേന്ദ്രത്തെ അതില്‍നിന്നാത്മവിലേയ്‌ക്കു മാറ്റുകയാണ്‌ -അതില്‍ക്കൂടുതലൊന്നുമില്ല. എന്നാല്‍ മുറയ്‌ക്കുള്ള അദ്ധ്യാത്മസാധനകൊണ്ടുമാത്രമേ ഈ സങ്കലനത്തെ ഉടയ്‌ക്കാന്‍ പറ്റൂ. ഇതു വളരെ പ്രധാനമാണ്‌. ഈ ഉടയ്‌ക്കുന്ന കാര്യത്തില്‍ അത്ഭുതവും രഹസ്യവും ഒന്നുമില്ല; അത്‌ വളരെ നിശ്ചിതവും വ്യക്തവും ക്ലിപ്തവുമാണ്‌ – യാതൊരു രഹസ്യകര്‍മവുമല്ല. രഹസ്യമെന്നു പറഞ്ഞുനടക്കലൊന്നും പാടില്ല. യോഗമെന്നു പറയുന്നത്‌ ഒരു രഹസ്യപദ്ധതിയുമല്ല. അത്‌ വളരെ ലളിതമായ ഒന്നാണ്‌. നാം ഈ വിചിത്രസംഘാതത്തോട്‌ നമ്മെ തെറ്റായി താദാത്മ്യപ്പെടുത്തിയിരിക്കുന്നു. ഈ സംഘാതത്തെ ഉടച്ച്‌ ശരിക്കുള്ള ജീവിതത്തിലേയ്‌ക്കു പ്രവേശിക്കുകയാണ്‌ അദ്ധ്യാത്മജീവിതമെന്നാലര്‍ത്ഥം. വളരെ ലളിതമാണത്‌. എന്നാല്‍ നീണ്ടകാലത്തെ മുറയ്‌ക്കുള്ള സാധന കൂടാതെ ഇതു മനസിലാക്കാന്‍ സാദ്ധ്യമല്ല.

അജ്ഞാനമാണ്‌ ഇവയെല്ലാം കൂട്ടിക്കെട്ടിനിര്‍ത്തുന്നത്‌. അജ്ഞാനം നശിക്കുമ്പോള്‍ ഈ സംഘാതം കുറച്ചുകാലംകൂടി തുടര്‍ന്ന്‌ പിന്നെ നില്‍ക്കുന്നു. നാം തുഴയുന്നതു നിര്‍ത്തിയാലും അതുവരെയുള്ള വേഗം കാരണം തോണി കുറച്ചുകൂടി മുന്നോട്ടുപോകുന്നു. നാം നമ്മെ ശരീരം, മനസ്‌ തുടങ്ങിയ വസ്തുക്കളുടെ ഈ സംഘാതത്തിനോട്‌ താദാത്മ്യപ്പെടുത്തുന്നത്‌ നിര്‍ത്തുന്നുണ്ടോ എന്നതാണ്‌ ഊരകല്ല്‌, പരമമായ ജ്ഞാനം കൈവന്നപ്പോള്‍ ബുദ്ധന്‍ പറഞ്ഞു.

ശോകമയമായ ഈ ഇന്ദ്രിയങ്ങളുടെ തടവറ കെട്ടിയ ആളെ അന്വേഷിച്ച്‌ ഞാന്‍ പല ജീവിതങ്ങള്‍ കഴിച്ചു. എന്റെ അറുതിയില്ലാത്ത ക്ലേശം അതിദുഃഖകരം. പക്ഷേ ഈ വഴിയമ്പലത്തിന്റെ നിര്‍മാതാവായ നിന്നെ ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു. ദുഃഖത്തിന്റെ ഈ ചുമരുകള്‍ നീയിനി കെട്ടില്ല; വഞ്ചനകളുടെ മേല്‍പ്പുര പണിയില്ല; മണ്ണില്‍ പുതിയ തൂണുകള്‍ നാട്ടില്ല; ഈ വീടിന്റെ മേല്‍പ്പുര തകര്‍ന്നു കഴിഞ്ഞു; ഭ്രാന്തിയാണതിനെ കടഞ്ഞെടുത്തത്‌. മോക്ഷസാധനാര്‍ത്ഥം ഞാനതില്‍നിന്ന്‌ സുരക്ഷിതനായി പോകുന്നു.

ആദ്യം നാം ലോഹത്തിന്റെ അയിരിനെ മണ്ണ്‌, ചെളി, മണല്‍ എന്നീ ഉപയോഗശൂന്യമായ വസ്തുക്കളില്‍നിന്നു വേര്‍തിരിച്ച്‌ തീയിലിടണം. ഇതാണ്‌ ആദ്യത്തെ വേര്‍തിരിവ്‌. പിന്നെ അയിരിലെ നീചാംശം മുഴുവന്‍ കത്തി നശിച്ച്‌ ശുദ്ധസ്വര്‍ണം ബാക്കിയാവണം. ഇതാണ്‌ ശുദ്ധീകരണം. അതുപോലെ അദ്ധ്യാത്മജീവിതത്തില്‍ വിവേകംകൊണ്ട്‌ നാം നമ്മുടെ ജീവാത്മാവ്‌ ശരീരമനസുകളില്‍ നിന്നു വ്യതിരിക്തമാണെന്നറിയണം; പിന്നെ നിഷ്ഠാപൂര്‍വമായ സാധനകൊണ്ട്‌ അതിനെ മനസിന്റെ അശുദ്ധികളില്‍നിന്ന്‌ മുക്തമാക്കണം. ഇന്ദ്രിയസംയമം, ബ്രഹ്മചര്യം, ആത്മാനാത്മവിവേകം എന്നിവ നാമെത്രകണ്ട്‌ പരിശീലിക്കുന്നുവോ അത്രയും നമുക്ക്‌ യഥാര്‍ത്ഥജ്ഞാനമുണ്ടാവുന്നു. അതുകൂടാതെ ജ്ഞാനമുണ്ടാവില്ല. ജ്ഞാനലബ്ധിക്കനുസരിച്ച്‌ നാം ബന്ധത്തില്‍നിന്നും ദുഃഖത്തില്‍നിന്നും മോചിതരാകുന്നു. പിന്നെ അവസാനം നമ്മില്‍ പരമാനന്ദവും ശാന്തിയും നിറച്ചുകൊണ്ട്‌ ആത്മാവ്‌ വെട്ടിത്തിളങ്ങുന്നു.

സത്യത്തെയും മിഥ്യയെയും കൂട്ടിച്ചേര്‍ത്തുള്ളൊരു കെട്ട്‌ നമ്മില്ലെല്ലാമുണ്ട്‌. അതാണ്‌ നമ്മുടെ അഹങ്കാരം. ജ്ഞാനം ഈ ഗ്രന്ഥിയെ ദഹിപ്പിക്കുന്നു; അഹം, അഥവാ ഈ മിത്ഥ്യയായ ആത്മബോധം നശിക്കുമ്പോള്‍ ശരിയായ ആത്മാവിനെ നാം സാക്ഷാത്കരിക്കുന്നു. സര്‍വഭൂതാവാസമായ, അഖണ്ഡവും അവിജ്ഞേയവുമായ പരമാത്മാവിന്റെ അംശങ്ങളാണ്‌ നാം യഥാര്‍ത്ഥത്തില്‍ എന്ന്‌ അപ്പോള്‍ സാക്ഷാത്കരിക്കുന്നു.

ജ്ഞാന സമ്പാദനത്തിന്‌ വളരെക്കാലം ശ്രമിക്കാതെ അത്‌ ലഭിക്കുകയില്ല. ഇതാണ്‌ മഹത്തായ നിരന്തരപരിശ്രമത്തിന്റെയും അഭ്യാസത്തിന്റെയും ആവശ്യം. ലക്ഷ്യപ്രാപ്തിക്ക്‌ കുറെക്കാലം വേണം. പൂര്‍ണമായ സ്ഥിരനിഷ്ഠയുള്ള ആളേ അവിടെയെത്താന്‍ സാദ്ധ്യതയുള്ളൂ.

യതീശ്വരാനന്ദസ്വാമികള്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.