Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരവിന്ദ്‌ കേജ്‌രിവാളിന്‌ അധികാരമോഹമെന്ന്‌ ഹസാരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2012, 09:02 pm IST
inIndia

ന്യൂദല്‍ഹി: വിവരാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ്‌ കേജ്‌രിവാളിന്‌ പണത്തോട്‌ ഭ്രമമില്ലെന്ന്‌ അണ്ണാഹസാരെ. പക്ഷെ കേജ്‌രിവാളിന്‌ അധികാരമോഹം കണ്ടേക്കാമെന്നും ഹസാരെ തുറന്നടിച്ചു. ഒരു ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഹസാരെ കേജ്‌രിവാളിനെതിരെ ആരോപണം ഉന്നയിച്ചത്‌. സ്വന്തം കുടുംബത്തേക്കാളുപരി സമൂഹത്തോട്‌ പ്രതിബദ്ധത പുലര്‍ത്തുന്ന കേജ്‌രിവാളിന്റെ രീതിയെ പ്രകീര്‍ത്തിച്ച ഹസാരെ കേജ്‌രിവാളിന്‌ അധികാരഭ്രമമുണ്ടോയെന്ന ചോദ്യത്തോട്‌ സമ്മതഭാവത്തില്‍ പ്രതികരിക്കുകയായിരുന്നു.

കേജ്‌രിവാള്‍ ത്യാഗിയാണ്‌. കുടുംബത്തെക്കാളുപരി സമൂഹത്തെക്കുറിച്ച്‌ ചിന്തിക്കുന്നു. അദ്ദേഹം സ്വാര്‍ത്ഥനല്ല. പണത്തോട്‌ ആര്‍ത്തിയില്ല. എന്നാല്‍ രാഷ്‌ട്രീയത്തില്‍ വന്നതോടെ അദ്ദേഹത്തിന്‌ മറ്റു ചില ആഗ്രഹങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. സ്വയം മന്ത്രിയാകാന്‍ കഴിയില്ല. കേജ്‌രിവാളിന്‌ അധികാരഭ്രമമാണോ എന്ന ചോദ്യത്തോട്‌, അല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്ന്‌ ഹസാരെ തുറന്നടിച്ചു.

ഒരു സമയം ഒന്നിലധികം പേരെ തെരഞ്ഞ്‌ പിടിച്ച്‌ ആക്രമിക്കുന്നത്‌ ശരിയല്ല. ഓരോരുത്തരുടെ അഴിമതി ആദ്യം പുറത്തുകൊണ്ടുവരണം. മഹാരാഷ്‌ട്രയിലെ ആറ്‌ മന്ത്രിമാര്‍ക്കെതിരെയുള്ള അഴിമതിയാണ്‌ താന്‍ ആദ്യം പുറത്തുകൊണ്ടുവന്നത്‌. എന്നാല്‍ ഒരു സമയം താന്‍ ഒരാളെയാണ്‌ ലക്ഷ്യംവെച്ചിരുന്നത്‌. കേജ്‌രിവാള്‍ ഇത്‌ മനസ്സിലാക്കിവേണം പ്രവര്‍ത്തിക്കേണ്ടതെന്നും ഹസാരെ ഉപദേശം നല്‍കി.

അഴിമതിക്കെതിരായ പോരാട്ടത്തിനുവേണ്ടി പുതിയ സംഘം രൂപീകരിക്കാനുളള ഒരുക്കത്തിലാണ്‌ ഹസാരെ. പുതിയ അംഗങ്ങളുമായി അഴിമതിക്കെതിരെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘത്തില്‍നിന്നും വഴിപിരിഞ്ഞവരുമായി ഇനിയൊരു കൂടിച്ചേരലിനില്ലെന്നും ഹസാരെ അറിയിച്ചു.

രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കേജ്‌രിവാളിന്റെ തീരുമാനത്തെത്തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ്‌ ഹസാരെയേയും കേജ്‌രിവാളിനേയും വഴിപിരിക്കാനിടയായത്‌. തുടര്‍ന്ന്‌ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കെതിരെ ആരോപണവുമായെത്തിയ കേജ്‌രിവാളിന്റെ നടപടികളെ ഹസാരെ രൂക്ഷഭാഷയിലാണ്‌ വിമര്‍ശിച്ചത്‌.

ഭാവിയില്‍ നിരാഹാര സമരങ്ങള്‍ നടത്തില്ല എന്ന തീരുമാനത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, അടുത്തിടെ നടന്ന സമരങ്ങള്‍ക്കുശേഷം തന്റെ ആരോഗ്യം വളരെ മോശമായിരുന്നു. നാലും അഞ്ചും മാസങ്ങള്‍ക്കുശേഷമാണ്‌ ഇതില്‍നിന്നും കരകയറാന്‍ സാധിച്ചത്‌. ഇക്കാരണത്താലാണ്‌ ഭാവിയില്‍ നിരാഹാര സമരങ്ങള്‍ നടത്തില്ലെന്ന്‌ തീരുമാനിച്ചതെന്നായിരുന്നു ഹസാരെയുടെ മറുപടി. കേജ്‌രിവാളിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയെ താന്‍ പിന്തുണക്കില്ലെന്നും ഹസാരെ ആവര്‍ത്തിച്ചു പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക്‌ മികച്ച ജീവിതചരിത്രമുണ്ടായിരിക്കണമെന്നും ഹസാരെ പറഞ്ഞു. കേജ്‌രിവാളിന്റെ അഭാവത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അങ്ങനെ ഒന്നില്ലെന്നായിരുന്നു ഹസാരെയുടെ മറുപടി. തന്റെ ജീവിതത്തിലെ വിജയങ്ങളേയും പരാജയങ്ങളേയും ഒരിക്കലും ഗൗരവമായി കാണാറില്ലെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. കേജ്‌രിവാളിനെക്കുറിച്ച്‌ താന്‍ എന്തിന്‌ ചിന്തിക്കണം. ഞാന്‍ എന്റെ ചുമതലയിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഹസാരെ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.