Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ കരുണയ്‌ക്കൊരു കൈനീട്ടം പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2012, 11:12 pm IST
inKottayam

പൊന്‍കുന്നം: മാറാരോഗങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ കരുണയ്‌ക്കൊരു കൈനീട്ടം പദ്ധതി നടപ്പിലാക്കുന്നു. ജനകീയ കൂട്ടായ്‌മയിലൂടെ നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ മാറാരോഗങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സഹായത്തിനായി പണമെത്തിക്കുന്നതിനാണ് കരുണയ്‌ക്കൊരു കൈനീട്ടം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എംഎല്‍എ ഡോ.എന്‍.ജയരാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒരുദിവസം കൊണ്ട് പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും പദ്ധതിക്കുവേണ്ടിയുള്ള ധനസമാഹരണം ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് നിയോജകമണ്ഡലത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍, വിവിധ രാഷ്‌ട്രീയപാര്‍ട്ടികള്‍, കലാസാംസ്‌കാരിക സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവര്‍ പദ്ധതിയില്‍ പങ്കാളികളാകും.

നിയോജകമണ്ഡലത്തിന്റെ പരിധിയിലുളള മുഴുവന്‍ ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുദിവസം കൊണ്ട് ജനകീയ പങ്കാളിത്തത്തോടെ ഒരു കോടി രൂപ സമാഹരിക്കുന്നതിനാണ് കരുണയ്‌ക്കൊരു കൈനീട്ടം പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതി നടത്തിപ്പിനായി നിയോജകമണ്ഡലം തലത്തില്‍ ഡോ.എന്‍.ജയരാജ് എംഎല്‍എ ചെയര്‍മാനായി സമിതിയ്‌ക്കു രൂപം നല്‍കി. നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പ്രത്യേകം സമിതികള്‍ രൂപീകരിക്കും. പൊതുജനങ്ങള്‍ക്ക് പദ്ധതിയില്‍ പങ്കാളികളാകുന്നതിനായി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പ്രധാന കവലകളില്‍ കരുണയ്‌ക്കൊരു കൈനീട്ടം ബോക്‌സുകളും സ്ഥാപിക്കും. ഇതില്‍ രാവിലെ 9 മുതല്‍ 5വരെയുള്ള സമയത്ത് പണം നിക്ഷേപിക്കാം. പ്രവാസികള്‍ക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സമിതിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടിലും പണം നിക്ഷേപിക്കാം.

ഗ്രാമപഞ്ചായത്ത്തല സമിതികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനാകും. പ്രസിഡന്റും, വാര്‍ഡ് മെമ്പര്‍മാരും ശുപാര്‍ശ ചെയ്യുന്നവര്‍ക്കാണ് ചികിത്സാ സഹായം വിതരണം ചെയ്യുക. ഇവര്‍ ശുപാര്‍ശ ചെയ്യുന്നവരെ വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തിയതിനു ശേഷമാണ് ധനസഹായം കൈമാറുക.

ഓരോ വര്‍ഷവും ഇത്തരത്തില്‍ ഒരു ദിവസം കൊണ്ട് പണം സമാഹരിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പണമിടപാടുകളുടെ സുതാര്യതയ്‌ക്കായി ഓരോ വര്‍ഷവും കണക്കുകളും പ്രസിദ്ധീകരിക്കും. പദ്ധതി നവംബര്‍ 6ന് പൊന്‍കുന്നത്ത് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.