Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയും മുംബൈയും ലോകനിലവാരത്തില്‍ നിന്നും ഏറെ അകലെയെന്ന്‌ യുഎന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2012, 09:14 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയിലെ മുന്തിയ മെട്രോ നഗരങ്ങളായ മുംബൈയും ദല്‍ഹിയും ലോകനിലവാരത്തിലുള്ള പട്ടണങ്ങളുടെ അടുത്തെങ്ങും എത്തിയിട്ടില്ലെന്ന്‌ പഠനം. ലോകത്തെ പട്ടണങ്ങളെക്കുറിച്ച്‌ ഐക്യരാഷ്‌ട്രസഭ നടത്തിയ പഠനങ്ങളിലാണ്‌ വാണിജ്യതലസ്ഥാനമായ മുംബൈ 95ല്‍ 52-ാ‍മതും രാഷ്‌ട്രീയതലസ്ഥാനമായ ദല്‍ഹി 58-ാ‍മതുമാണെന്ന വിവരം രേഖപ്പെടുത്തിയിരിക്കുന്നത്‌.

യുഎന്‍ ഹാബിറ്റാറ്റ്‌ ബുധനാഴ്ച പുറത്തുവിട്ട ലോകപട്ടണങ്ങളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള രേഖകള്‍ക്കാധാരമായി അഞ്ചു മാനദണ്ഡങ്ങളാണ്‌ നിഷ്കര്‍ഷിച്ചിട്ടുള്ളത്‌. ഷാങ്കായ്‌, ബീജിംഗ്‌, ബാങ്കോക്ക്‌ എന്നീ നഗരങ്ങള്‍ ഇന്ത്യന്‍പട്ടണങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ കാഠ്മണ്ഡുവും ഡാക്കയും ദല്‍ഹിയെക്കാള്‍ പുറകിലാണ്‌. ഉത്പാദനം, അടിസ്ഥാനസൗകര്യം ജീവിത നിലവാരം, പരിസ്ഥിതി സന്തുലനം, സമത്വം എന്നിവയാണ്‌ അഞ്ച്‌ മാനദണ്ഡങ്ങള്‍.

സാധാരണ ഔന്നത്യം സാമ്പത്തികവളര്‍ച്ചയെ അടിസ്ഥാനപ്പെടുത്തിയാണ്‌ നിര്‍ണയിക്കുന്നതെങ്കിലും സാമ്പത്തിക മേന്മയ്‌ക്കും ഭൗതികപുരോഗതിക്കും അപ്പുറത്ത്‌ ചിലതുണ്ടെന്ന്‌ പഠനം ചൂണ്ടിക്കാട്ടുന്നു. ഈ രണ്ട്‌ ഇന്ത്യന്‍ നഗരങ്ങളും അഭിവൃദ്ധിയുടെ കാര്യത്തില്‍ പകുതിദൂരമെ പിന്നിട്ടിട്ടുള്ളൂ. ഇവിടുത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ രാഷ്‌ട്രീയപരവും സാങ്കേതികവുമായ ഇടപെടലുകള്‍ വേണ്ടതാണെന്ന്‌ യുഎന്‍ മാനുഷിക പദ്ധതിയിലെ നഗരവത്കരണ ശാഖയുടെ തലവന്‍ എഡ്വാര്‍ഡോ ലോപ്പസ്‌ മോറിനോ പറഞ്ഞു. അദ്ദേഹം ബുധനാഴ്ച ഇതു സംബന്ധിച്ച ആഗോള റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്തു.

ഇതാദ്യമായാണ്‌ യുഎന്‍ ഹാബിറ്റാറ്റ്‌ അഞ്ച്‌ സാധാരണ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പട്ടികയുണ്ടാക്കിയത്‌. ദല്‍ഹിയും മുംബൈയും മാതൃകാപരമായി മുന്നോട്ടു പോകുന്നുണ്ട്‌. താരതമ്യപഠനത്തില്‍ അവര്‍ മുന്നിലാണെന്നും പുരോഗതിയുടെ കാര്യത്തില്‍ വലിയപ്രതീക്ഷയുണ്ടെന്നും മോറിനോ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിലുണ്ടാകുന്ന വീഴ്ചയാണ്‌ ഈ രണ്ടുനഗരങ്ങളെയും പിന്നിലാക്കുന്നത്‌. പ്രത്യേകിച്ചും വായുമലിനീകരണത്തില്‍. ഉത്പാദനക്ഷമതയില്‍ കീപ്ടൗണ്‍, ജക്കാര്‍ത്ത, കസബ്ലാങ്ക തുടങ്ങിയ നഗരങ്ങളെ മുംബൈ ഏറെ പിന്നിലാക്കിയിട്ടുണ്ട്‌. മുംബൈയിലെ പൊതുഗതാഗത സംവിധാനം ദല്‍ഹിയെക്കാള്‍ ഏറെ കാര്യക്ഷമമാണെന്നും കൂടുതല്‍ വികസനത്തിന്‌ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര ഭവന-ഗ്രാമ ദാരിദ്ര്യനിര്‍മാര്‍ജന വകുപ്പു സെക്രട്ടറി എ.കെ.മിശ്ര പ്രശ്നം കേന്ദ്രസര്‍ക്കാര്‍ പരമ്പരാഗതമായി കാണണമെന്നും നഗരവികസനം ഏതെങ്കിലുമൊരു വീക്ഷണകോണില്‍ നിന്നുമാത്രം കാണരുതെന്നും ആവശ്യപ്പെട്ടു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമവും സമത്വം ജീവിതമേന്മ എന്നീ തത്ത്വങ്ങളിലധിഷ്ഠിതമായി സമന്വയിപ്പിച്ചില്ലെങ്കില്‍ നഗരവത്കരണം പരാജയപ്പെടുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നഗരാസൂത്രണവും നഗരവികസനവും സമ്പന്നരെ സംരക്ഷിച്ചു കൊണ്ടാണെന്നുള്ളത്‌ വ്യക്തമാക്കുന്ന ആദ്യ റിപ്പോര്‍ട്ടാണിത്‌. പല വന്‍കിട നഗരങ്ങളിലെയും ആസൂത്രണം നിയന്ത്രിക്കുന്നത്‌ വന്‍കിട ഭൂമിക്കച്ചവടക്കാരാണ്‌. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, അറബ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ അമ്പതു നഗരങ്ങളില്‍ യുഎന്‍ ഹാബിറ്റാറ്റ്‌ നയം വിശകലനം ചെയ്തപ്പോള്‍ സാമ്പത്തികാഭിവൃദ്ധി രാഷ്‌ട്രീയക്കാര്‍ക്കും സമ്പന്നര്‍ക്കും വേണ്ടിയാണെന്ന്‌ രാജ്യത്തെ പ്രാദേശിക വിദഗ്ധര്‍ 80 ശതമാനം പേരും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ടിന്റെ ഒരുഭാഗത്ത്‌ വിശദീകരിക്കുന്നു.

രാഷട്രീയ സ്വാധീനം, കൈക്കൂലി, അഴിമതി, നഗരാസൂത്രണത്തിനെ അട്ടിമറിക്കുന്ന ശക്തികള്‍, നിയമങ്ങള്‍ എന്നിവ പൊതുമുതല്‍ ഉത്പാദനം കുറയ്‌ക്കുന്നതായും ചിലയിടത്തു മാത്രം അധികാര ഉപജാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. ഇതുവഴി നഗരവത്കരണത്തിന്റെ കാതലായ പങ്ക്‌ അന്യായമായി നേടുകയും ബഹുഭൂരിപക്ഷം വരുന്ന സമ്പന്നരല്ലാത്ത നഗരവാസികളുടെ ക്ഷേമവും സുഖവും കയ്യടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.