Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എല്‍എന്‍ജി പ്രദേശത്തെ സമരം ഒത്തുതീര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2012, 10:55 pm IST
in Ernakulam

കൊച്ചി: പെട്രോനെറ്റ്‌ എല്‍എന്‍ജി പ്രദേശത്ത്‌ നടന്നുവന്ന സമരം എക്സൈസ്‌ മന്ത്രി കെ.ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒത്തുതീര്‍ന്നു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിലായിരുന്നു വിവിധ ആവശ്യങ്ങളുന്നയിച്ചുളള സമരം. ഒത്തുതീര്‍പ്പുവ്യവസ്ഥയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസനത്തിനായി ഈ സാമ്പത്തികവര്‍ഷമുള്‍പ്പെടെ നാലു വര്‍ഷമായി 12 കോടി രൂപ ചെലവിടും. എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുള്‍പ്പെടെയുളള കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്പരീതിനെ മന്ത്രി ചുമതലപ്പെടുത്തി.

ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പ്രകാരം പഞ്ചായത്തിലെ സ്കൂള്‍, ആശുപത്രി എന്നിവയുടെ പുനരുദ്ധാരണത്തിന്‌ എല്‍എന്‍ജി സഹായം നല്‍കും. പഞ്ചായത്ത്‌ സ്ഥലം കണ്ടെത്തി നല്‍കിയാല്‍ ശ്മശാനം നിര്‍മിച്ചുകൊടുക്കുന്നതിനും ധാരണയായിട്ടുണ്ട്‌. പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുന്നതിനൊപ്പം മത്സ്യ-കക്ക വാരല്‍ തൊഴിലാളികള്‍ക്കായി കൊച്ചി പോര്‍ട്ടിന്റെയും എല്‍.എന്‍.ജിയുടെ സഹകരണത്തോടെ പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കും. ഫിഷറീസ്‌ വകുപ്പിനായിരിക്കും ഇതിന്റെ നടത്തിപ്പു ചുമതലയെന്നും മന്ത്രി ബാബു വ്യക്തമാക്കി.

പദ്ധതി പ്രദേശത്തെ കരാര്‍ തൊഴിലുകളിലും എല്‍എന്‍ജിയിലെ തൊഴില്‍ അവസരങ്ങളില്‍ സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ലാത്തയിടങ്ങളിലും പ്രദേശവാസികള്‍ക്കു മുന്‍ഗണന നല്‍കും. ബെല്‍ബോ റോഡ്‌ അറ്റകുറ്റപ്പണിക്കായി കൊച്ചി റിഫൈനറിയുടെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച്‌ ചര്‍ച്ച നടത്താന്‍ മന്ത്രി കളക്ടറെ ചുമതലപ്പെടുത്തി. ഭാവിയില്‍ ഏതെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പെടുത്തി പരിഹരിക്കാന്‍ ശ്രമിക്കണമെന്ന്‌ മന്ത്രി നിര്‍ദേശിച്ചു.

ആറിന ആവശ്യങ്ങളുന്നയിച്ചായിരുന്നു ഇവിടെ സമരം നടന്നു വന്നത്‌. പഞ്ചായത്ത്‌ വികസന പ്രവര്‍ത്തനങ്ങള്‍ക്കു കോര്‍പ്പറേറ്റ്‌ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി കൊച്ചി റിഫൈനറി നല്‍കുന്ന പദ്ധതി തുകയുടെ മൂന്നു ശതമാനം പെട്രോനെറ്റും നല്‍കണമെന്നായിരുന്നു ആവശ്യം. ഇതിനു പുറമെ പഞ്ചായത്തിലെ സ്കൂള്‍, ശ്മശാനം, ആശുപത്രി എന്നിവയ്‌ക്കും സഹായം നല്‍കുക. മത്സ്യ-കക്കവാരല്‍ തൊഴിലാളികള്‍ക്കായി പുനരധിവാസ പദ്ധതി നടപ്പാക്കുക, പെട്രോനെറ്റില്‍ പ്രദേശവാസികള്‍ക്ക്‌ തൊഴിലവസരം നല്‍കുക, പഞ്ചായത്തിലെ റോഡുകളുടെ വികസനത്തിന്‌ സഹായം നല്‍കുക, പരിസ്ഥിതി മലിനീകരണം അവസാനിപ്പിക്കുന്നതിനുളള സുരക്ഷ ക്രമീകരണം ഏര്‍പ്പെടുത്തുക എന്നിവയായിരുന്നു മറ്റാവശ്യങ്ങള്‍.

സാമ്പത്തിക ലാഭമുണ്ടാക്കുന്ന കമ്പനികളെ ബാധിക്കുന്നതാണ്‌ സാമൂഹിക ഉത്തരവാദിത്തം. ഇതുവരെയും പ്രവര്‍ത്തനം തുടങ്ങിയില്ലെങ്കിലും പെട്രോനെറ്റ്‌ ഇപ്പോള്‍ തന്നെ ആ ഉത്തരവാദിത്തം നിറവേറ്റുന്നതായും ചര്‍ച്ചയിലൂടെ തുക വര്‍ധിപ്പിക്കാനായതായും മന്ത്രി പറഞ്ഞു. റോഡ്‌ വികസനമുള്‍പ്പെടെയുളള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടി രൂപ ഈ സാമ്പത്തിക വര്‍ഷമുള്‍പ്പെടെ നാലുവര്‍ഷത്തിനകം ചെലവഴിക്കും. ഇത്തരം പദ്ധതികളില്‍ എംപി, എംഎല്‍എ, പഞ്ചായത്ത്‌ എന്നിവയുടെ വിഹിതം കൂടിയുണ്ടാകണമെന്ന്‌ പെട്രോനെറ്റിന്റെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്‌. പദ്ധതി നിര്‍വഹണം ജില്ല കളക്ടര്‍, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി, പെട്രോനെറ്റ്‌, പൊതുമരാമത്ത്‌ പ്രതിനിധികള്‍ അടങ്ങിയ സമിതി വിലയിരുത്തും.

സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി കഴിഞ്ഞ എട്ടിന്‌ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എക്സൈസ്‌ മന്ത്രി യോഗം വിളിച്ചിരുന്നു. എസ്‌.ശര്‍മ എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിയാട്രീസ്‌ ജോസഫ്‌ ഉള്‍പ്പെടെ 25 പേര്‍ അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ തീരുമാനമാകാതെ പിരിഞ്ഞതിനാല്‍ യോഗം ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഒത്തുതീര്‍പ്പ്‌ വ്യവസ്ഥകള്‍ അംഗീകരിച്ച്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, പെട്രോനെറ്റിനായി സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ പി. ഖേത്രപാല്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിയാട്രിസ്‌ ജോസഫ്‌ എന്നിവര്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. യോഗത്തില്‍ ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബെന്നി, പെട്രോനെറ്റ്‌ ജനറല്‍ മാനേജര്‍ ടി.എന്‍.നീലകണ്ഠന്‍, ജില്ലാ പഞ്ചായത്തംഗം കെ.ജെ.ടോമി, പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ കെ.ജി.ഡോണോ,സമരസമതി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.