റോഡപകട-മരണങ്ങള് കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നു. അരൂരില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചത് തീരദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചു. ഈ വാഹനക്കൊലക്കെതിരെ ഇന്ന് പ്രതിഷേധം ശക്തമാണ്. കേരളത്തില്‍ റോഡ് മരണങ്ങള് 2010 ല്‍ 3150 ആയിരുന്നത് 2011 ല്‍ 3950 ആയി. ഇതിന് ഒരു പ്രധാന കാരണം ഇവിടത്തെ വീതി കുറഞ്ഞ, കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും ദൈനംദിനം പെരുകുന്ന വാഹനങ്ങളുമാണ്. വാഹനസാന്ദ്രത കേരളത്തില്‍ 9 ലക്ഷമാണ്. ഇത് താമസിയാതെ ഒന്നര കോടിയാകുമെന്നാണ് കണക്ക്. ഇവിടെ പ്രതിദിനം ഒമ്പത് മരണങ്ങള് എങ്കിലും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം റോഡ് മര്യാദാലംഘനമാണ്, സിഗ്നല്‍ മറികടക്കുക, ഓവര്‍സ്പീഡിംഗ്, ഓവര്‍ ടേക്കിംഗ്, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, ഇടതുഭാഗത്തുനിന്നുള്ള ഓവര്‍ടേക്കിംഗ് മുതലായവ ആണെന്നാണ് ചുണ്ടിക്കാണിക്കപ്പെടുന്നത്.
കെഎസ്ആര്‍ടിസി ബസ്സുകള്‍ 2010 ല്‍ 655 അപകടങ്ങളാണുണ്ടാക്കിയത്. പ്രൈവറ്റ് ബസ്സുകള്‍ 2043 ഉം ലോറികള്‍ 1250 ഉം മിനി ബസ്സുകള്‍ 1058 ഉം കാറുകള്‍ 5149 ഉം ആട്ടോകള് 3703 റോഡപകടങ്ങളും ഉണ്ടാക്കി. ഈ കണക്കുകള്‍ 2011 ആയപ്പോള്‍ 11,128 മരണങ്ങള് സംഭവിച്ചു അത്രെ. ഇന്ത്യയിലെ മരണസംഖ്യ 3,90,884 ആണ്. നാറ്റ് പാക് പഠനം പറയുന്നത് കേരളം ഇന്ത്യയിലെ രണ്ടാമത്തെ റോഡപകട തലസ്ഥാനമാണെന്നാണ്. ഒന്‍പത് മരണങ്ങളും 145 പരിക്കേറ്റവരും ഇവിടെയുണ്ടാകുന്നു. കേരളത്തിന് നഷ്ടപരിഹാരം മാത്രം 600 കോടി കൊടുക്കേണ്ടി വരുന്നു. സ്ഥിതി വിശേഷം ഇതായിട്ടും കേരള സര്‍ക്കാര്‍ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി എടുക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: