Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജുവനൈല്‍ഹോമിലെ പീഡനം: സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടര്‍ പരിശോധന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2012, 11:14 pm IST
in Kottayam

തിരുവഞ്ചൂര്‍: കുട്ടികളെ പീഡിപ്പിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് തിരുവഞ്ചൂര്‍ ജുവനൈല്‍ഹോമില്‍ സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടര്‍ ജയ ഇന്നലെ പരിശോധന നടത്തി. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ജുവനൈല്‍ഹോമില്‍നിന്നു ഒളിച്ചോടിയ കുട്ടി തിരുവഞ്ചൂര്‍ ക്ഷേത്രത്തിനു സമീപത്തുവച്ച് ബിജെപി പ്രവര്‍ത്തകരോട് വിവരം ധരിപ്പിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തുകയും കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് അദ്ധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജുവനൈല്‍ ഹോമിലെ അന്തേവാസികളായ കുട്ടികളെ പുറത്തുള്ളവരും ചില അദ്ധ്യാപകരും പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിന് ഇടയാക്കുന്നു എന്ന പരാതിയും കുട്ടി ഉന്നയിച്ചിരുന്നു. മുതിര്‍ന്ന കുട്ടികള്‍ കൊച്ചു കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിന് വിധേയമാക്കുന്നതായും പറയപ്പെടുന്നു. ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജുവനൈല്‍ ഹോമിലേക്ക് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ചും നടത്തിയിരുന്നു.

പ്രശ്‌നം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സാമൂഹ്യക്ഷേമവകുപ്പ് ഡയറക്ടര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയത്. അന്വേഷണ സംഘത്തോട് ബിജെപി, യുവമോര്‍ച്ച നേതാക്കളായ സുനില്‍കുമാര്‍ കീരനാട്ട്, മനു ഷാജി, വിഷ്ണു, അനൂപ് കെ.ആര്‍., രതീഷ് എന്നിവര്‍ ഉന്നയിച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. ചുറ്റുമതില്‍ നിര്‍മ്മിക്കുക, നിരീക്ഷണ ക്യാമറ സംഘടിപ്പിക്കുക, സുഹൃദ്‌സമിതി പുനഃസംഘടിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് നേതാക്കള്‍ മുമ്പോട്ടുവച്ചത്. നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാമെന്ന് ഡയറക്ടര്‍ പറഞ്ഞു. ജീവനക്കാരില്‍നിന്നും കുട്ടികളില്‍നിന്നും സംഘം മൊഴിയെടുത്തു. ഇത് പ്രാഥമിക അന്വേഷണമാണെന്നും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും ഡയറക്ടര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മുഴുവന്‍ ജീവനക്കാരെയും സ്ഥലംമാറ്റുകയും താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ജീവനക്കാരിലെ ചേരിപ്പോരാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണം. സംസ്ഥാനത്തെ 47 ജുവനൈല്‍ഹോമിലെ ഏറ്റവും മോശപ്പെട്ടതാണ് തിരുവഞ്ചൂരിലെ ജുവനൈല്‍ഹോമെന്നും ഡയറക്ടര്‍ പറഞ്ഞു.

പുരോഹിതനും മര്‍ദ്ദിച്ചതായി കുട്ടിയുടെ മൊഴി

തിരുവഞ്ചൂര്‍: ജുവനൈല്‍ ഹോമിലെ പരിശോധനക്കിടയില്‍ അന്വേഷണസംഘത്തോട് പുരോഹിതനും മര്‍ദ്ദിച്ചതായി ഒരു കുട്ടി മൊഴി നല്‍കി. പാലാ മുത്തോലി സെന്റ് ആന്റണീസ് ബോര്‍ഡിംഗ് സ്‌കൂളിലെ പുരോഹിതനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. ഈ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പരാതിക്കാരന്‍. കുട്ടിയുടെ പരാതി കേട്ടതല്ലാതെ മറുപടിയൊന്നും പറയാന്‍ അന്വേഷണസംഘം തയ്യാറായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

India

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

പുതിയ വാര്‍ത്തകള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.