ജയ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിക്ക് സാധ്യതയില്ലെന്ന് എന്‍ഡിഎ കണ്‍വീനറും ജെഡിയു അധ്യക്ഷനുമായ ശരത് യാദവ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും തമ്മിലാണ് മത്സരം, അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്‍ഡിഎയിലേക്ക് ഇനിയും ചില കക്ഷികള്‍ വരുമെന്നും ശരത് യാദവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, തെരഞ്ഞെടുപ്പിനുശേഷം ചില പാര്‍ട്ടികള്‍ ചേര്‍ന്ന് പുതിയ സഖ്യങ്ങളുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തേയും യാദവ് വിമര്‍ശിച്ചു. കേന്ദ്ര കല്‍ക്കരി മന്ത്രി സുബോധ് കാന്ത്, മഹാരാഷ്‌ട്ര കോണ്‍ഗ്രസ് മന്ത്രിമാരായ വിജയ് ദാര്‍ദ, നവീന്‍ ജിന്റാല്‍ എന്നിവര്‍ രാജിവെക്കണമെന്ന് കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഹവാല അഴിമതിയില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പദവികളില്‍നിന്നു രാജിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതിക്കെതിരെ ഗാന്ധിയന്‍ അണ്ണാ ഹസാരെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണെന്നും യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: