ലോസ്ആഞ്ചലസ്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനിക്ക് മുന്നിലെ മോശം പ്രകടനത്തില്‍ കാര്യമില്ലെന്ന് പറഞ്ഞ പ്രസിഡന്റ് ബരാക് ഒബാമ 2008 ലും താന്‍ തിരിച്ചടികളെ അതിജീവിച്ചാണ് വൈറ്റ് ഹൗസിലെത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച നടന്ന സംവാദത്തില്‍ മേല്‍കൈ നേടിയ റോംനി വന്‍ മുന്നേറ്റമാണ് നടത്തിയത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള സംവാദങ്ങള്‍ക്ക് വന്‍ പ്രാധാന്യമാണുള്ളത്. കഴിഞ്ഞ കാലത്തെ പരിശോധിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ കാണുന്ന ആളുകള്‍ തെറ്റുകളെ സാധാരണ കാണാറില്ല. തനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ ജനത തങ്ങളെ നേര്‍വഴിക്ക് നയിക്കും. വരുന്ന ദിനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഡെമോക്രാറ്റിക് അനുയായികള്‍ക്ക് ഒബാമ ഉറപ്പ് നല്കി.
റോംനിയുമായുള്ള ഏറ്റുമുട്ടല്‍ തന്റെ 20-ാം വിവാഹവാര്ഷികത്തിലായിരുന്നെന്ന് ഓര്‍മ്മിപ്പിച്ച പ്രസിഡന്റ് വാര്‍ഷികം അത്ര റൊമാന്റിക്കലായിരുന്നു എന്ന് പറഞ്ഞത് ചലച്ചിത്രതാരം ജോര്‍ജ്ജ് ക്ലൂണി ഉള്‍പ്പെടെയുള്ള സദസ്സില്‍ ചിരി പടര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: