പാനൂറ്: പാനൂറ് മേഖലയില്‍ ക്ഷേത്ര കവര്‍ച്ചകള്‍ വ്യാപകമാവുന്നു. പോലീസ് നിഷ്ക്രിയമെന്ന് ആരോപണം. പാനൂറ്, ചെറുവാഞ്ചേരി, വള്ള്യായി, അരയാക്കൂല്‍, പന്ന്യന്നൂറ്‍, കണ്ണങ്കോട്, പൊയിലൂറ്‍, ഈസ്റ്റ് എലങ്കോട് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ക്ഷേത്രങ്ങളും മഠങ്ങളും മടപ്പുരകളും കവര്ച്ചക്കിരയായെങ്കിലും ഒരു കേസില്‍ പോലും പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ലായെന്നത് ഗൗരവതരമാണ്. ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളെയാണ് മോഷ്ടാക്കള്‍ ലക്ഷ്യമാക്കുന്നതെന്നും ശ്രദ്ധേയമാണ്. ഭണ്ഡാരം കവര്‍ച്ചകളാണ് കൂടുതലായും നടക്കുന്നത്. വാഹനങ്ങളിലെത്തി മോഷണം നടത്തിപ്പോകുന്ന മോഷ്ടാക്കള്‍ രാത്രിയിലെ പോലീസ് പട്രോളിംഗിണ്റ്റെ കൈകളില്‍ പെടുന്നില്ല. ഏറെ സാമൂഹ്യപ്രശ്നങ്ങള്‍ക്ക് നിദാനമാകുന്ന ക്ഷേത്ര കവര്‍ച്ചകള്‍ അനുദിനം പെരുകുമ്പോള്‍ നിസ്സംഗത ശീലമാക്കിയ പോലീസിനെതിരെ കഴിഞ്ഞദിവസം ക്ഷേത്ര ഏകോപനസമിതി പാനൂരില്‍ സായാഹ്നധര്‍ണ നടത്തിയിരുന്നു. രാത്രികാലങ്ങളിലെ പരിശോധന കര്‍ശനമാക്കിയാല്‍ തന്നെ തസ്കരവീരന്മാരെ എളുപ്പത്തില്‍ വലയിലാക്കാന്‍ സാധിക്കുമെന്നിരിക്കെ പ്രതികരിക്കാത്ത ഒരു വിഭാഗത്തിണ്റ്റെതാണ് ക്ഷേത്രങ്ങള്‍ എന്നതുകൊണ്ട് തന്നെ വലിയ ഗൗരവം ക്ഷേത്ര കവര്‍ച്ചക്ക് കൊടുക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നതാണ് വസ്തുത. പോലീസ് രാത്രികാലങ്ങളില്‍ പരിശോധന ശക്തമാക്കിയാല്‍ തന്നെ മോഷ്ടാക്കളെ അകത്താക്കാന്‍ പറ്റുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: