ധാക്ക: ഫേസ്ബുക്കില്‍ ഇസ്ലാമിനെ അപമാനിക്കുന്ന ഫോട്ടോ പ്രസിദ്ധപ്പെടുത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍ ബുദ്ധമതക്കാര്ക്കെതിരേ മുസ്ലീം വിഭാഗത്തിന്റെ പ്രതിഷേധം. കോക്സ് ബസാറിലെ ബുദ്ധഗ്രാമത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയവര്‍ ബുദ്ധക്ഷേത്രങ്ങള്‍ക്കും വീടുകള്‍ക്കും തീയിട്ടു.
ഫോട്ടോ പ്രസിദ്ധീകരിച്ചത് ബുദ്ധമത വിശ്വാസിയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. സംഭവത്തിന്റെ പശ്ചാത്തലത്തല് ബുദ്ധവിശ്വാസികള്‍ താമസിക്കുന്നിടത്ത് കൂടുതല്‍ സുരക്ഷയേര്പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കോക്സ് ബാസാr പ്രദേശത്തെ പതിനഞ്ചോളം ബുദ്ധ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം നടത്തിയത്.
ശനിയാഴ്ച രാത്രി മുതലാണ് മുസ്ലീങ്ങള്‍ തെരുവിലിറങ്ങി അക്രമം നടത്തിയത്. ബുദ്ധമതക്കാരനായ ഒരാളാണ് ചിത്രം പോസ്റ്റ് ചെയ്തതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രവാചകന് മുഹമ്മദിനെ അവഹേളിക്കുന്ന അമേരിക്കയില്‍ നിര്‍മ്മിച്ച സിനിമയ്ക്കെതിരെ മുസ്ലീം രാജ്യങ്ങളില്‍ പ്രതിഷേധം നടന്നു വരുന്നതിനിടെയാണ് പുതിയ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: