തിരുവനന്തപുരം: നവഭാരത ശില്പികളില് അഗ്രഗണ്യനായ സ്വാമി വിവേകാനന്ദനോട് നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് അയിത്തം. കവടിയാറില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍ പി.അശോക്കുമാറാണ് കഴിഞ്ഞ കൗണ്‍സിലില്‍ പ്രമേയം കൊണ്ടു വന്നത്. സ്വാമി വിവേകാനന്ദനും കേരളവും വിശിഷ്യാ തിരുവനന്തപുരം നഗരവുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രമേയം കൊണ്ടുവന്നത്. കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ കൗണ്‍സിലര്‍മാരും ഇതിനെ പിന്തുണയ്ക്കാനും തയ്യാറായി. എന്നാല്‍ ഇക്കുറി ഭൂതോദയമുണ്ടായ പോലെ നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുഡിഎഫ് കൗണ്‍സിലര്‍ ജോണ്സണ് ജോസഫ് പ്രമേയത്തെ എതിര്‍ക്കുകയും നടപ്പാക്കരുതെന്നാവശ്യപ്പെടുകയും ചെയ്തു. അസമയത്താണ് പ്രമേയം കൊണ്ടു വന്നതെന്ന കാരണം ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറിയോട് പ്രമേയം തള്ളണമെന്നാവശ്യപ്പെട്ട് കത്തും നല്കി. ഇതില്‍ 32 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഇതിന് പ്രകാരം സെക്രട്ടറി ഇല്ലാത്ത അധികാരം ഉപയോഗിച്ച് ജോണ്‍സന്റെ ആവശ്യം നടപ്പാക്കണമെന്ന് നോട്ടുമെഴുതി.ഇതിനെതിരെ അശോക്കുമാറടക്കമുള്ളവര് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കേരള മുന്‍സിപ്പാലിറ്റി ആക്ട് സെക്ഷന്‍ 49-സി പ്രകാരം സെക്രട്ടറിയുടെ ചുമതല ചൂണ്ടിക്കാട്ടി ഈ നടപടി റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ നഗരസഭയുടെ ചെയറില്‍ ആ സമയത്ത് ഇരിക്കുന്ന മേയര്‍ അഥവാ ഡെപ്യൂട്ടി മേയര്‍ മാത്രമാണ് ഉത്തരവിടാന്‍ അധികാരിയെന്ന് വ്യക്തമാക്കിയാണ് പ്രതിഷേധം ഉയര്‍ത്തിയത്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ മേയര്‍ സെക്രട്ടറിയുടെ നടപടി മരവിപ്പിക്കുകയും തുടര്‍നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ പ്രമേയം പാസ്സായതായി ഒരിക്കല്‍ കൂടി മേയര്‍ റൂളിംഗ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: