കൊല്ലം: കൊല്ലത്തും പത്തനംതിട്ടയിലും ചില പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, മണ്ണടി, ഐവര്‍കാല എന്നിവിടങ്ങളിലും പത്തനംതിട്ടയിലെ ഏനാത്തുമാണ് രാവിലെ 7.30ന് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: