തിരുവനന്തപുരം: മാറാട് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന ധര്‍ണ സര്‍ക്കാരിനുള്ള കനത്ത താക്കീതായി. മാറാട് അരയസമാജം തുടങ്ങി ഒരു ഡസനിലേറെ ഹിന്ദുസമുദായ സംഘടനകളുടെ നേതാക്കള്‍ ധര്‍ണയില്‍ പങ്കെടുത്തു. മാറാട് ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ എല്ലാ നേതാക്കളുടെ ഏകസ്വരത്തില്‍ ഉറച്ചു നിന്നു. സംഭവം നടന്ന് 9 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറാട്ടെ അരയസമാജത്തിന് നീതി ലഭ്യമാക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ ശക്തമായ പ്രതിഷധമാണ് ധര്‍ണയില്‍ ഉയര്‍ന്നത്.
മാറാട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ധര്‍ണയില്‍ മാറാട് അരയസമാജം സെക്രട്ടറി ടി.മുരുകേശ് അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്, കെപിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി തുറവൂര്‍ സുരേഷ്, ചേരമര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.ഭാസ്കരന്, കേരള പുലയന് മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.വാവ, ബ്രാഹ്മണ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ഹരിഹരയ്യര്‍, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന് സംസ്ഥാന സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, സംസ്ഥാന ധര്‍മ ജാഗരണ്‍ വിഭാഗ് പ്രമുഖ് വി.കെ.വിശ്വനാഥന്, ഹിന്ദുസാംബവര് മഹാസഭ സംസ്ഥാ ന ജനറല്‍സെക്രട്ടറി കെ.കെ.തങ്കപ്പന്, പ ണ്ഡിറ്റ് കറുപ്പന് സാംസ്കാരിക വേദി അശോകന് കുന്നിങ്കല്‍, ഐയ്യനവര്‍ സര്‍വീസ് സൊ സൈറ്റി സംസ്ഥാന പ്രസിഡന്റ് സി.രമേശന്, അയ്യങ്കാളി പഠനകേന്ദ്രം പ്രതിനിധി എ.കെ.ബായന്‍, സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജോയിന്റ് സെക്രട്ടറി ശിവശങ്കരന്, വി.എച്ച്.പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി.വത്സന്, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സി.കെ.കുഞ്ഞ്, അഖിലേന്ത്യാ നാടാര്അസോസിയേഷന് വൈ സ്ചെയര്മാന് അരുവിക്കര നാരായണന് നാടാ ര്‍, വിളക്കിത്തല നായര്‍ യുവജന വിഭാഗം സം സ്ഥാന സെക്രട്ടറി സുരേഷ് കുന്നത്ത് എ ന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ചാ സംസ്ഥാ ന പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് പങ്കെടുത്തു.
ഹിന്ദുഐക്യവേദി സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന സഹസംഘടനാ സെക്രട്ടറിമാരായ സി.ബാബു, വി.സുശികുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ ബ്രഹ്മചാരി ഭാര്‍ഗവറാം, കിളിമാനൂര്‍ സുരേഷ്, ജില്ലാ നേതാക്കളായ പി.ജ്യോതീന്ദ്രകുമാര്‍, തിരുമല അനില്‍, കെ.പ്രഭാകരന്, എസ്.കെ.ജയന്, സന്ദീപ് തമ്പാനൂര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: